തിരുവല്ല : വെൺപാല അംബേദ്ക്കർ കൾച്ചറൽ ഫോറത്തിന്റെയും പ്രതിഭാ ബാലസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികൾക്കായി അയനം പൈതൃക പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. കദളിമംഗലം ദേവീഷേത്രത്തിൽ നിന്നാരംഭിച്ച പഠനയാത്രയിൽ വെൺപാല പള്ളിയോടം, പെൺപൊലികൂട്ടം പ്രാചീന കലാകളരി, പുല്ലoപ്ലാവിൽ കടവ് അത്താണി വ്യാപാരപാതകൾ, മലയിത്ര ജനകീയ വായനശാല, കല്ലുകൾ കാർഷിക ഗവേഷണകേന്ദ്രം, പമ്പയും മണിമലയാറും സംഗമിക്കുന്ന ജൈവവൈവിദ്ധ്യ മേഖലയായ കീച്ചേരിവാൽകടവ് എന്നിവിടങ്ങൾ സന്ദർശിച്ചു.
മണിമലയാറിന്റെ ജൈവവൈവിധ്യത്തെപ്പറ്റിയും പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും സംഘം പഠിച്ചു തയാക്കുന്ന റിപ്പോർട്ട് ത്രിതല പഞ്ചായത്ത് അധികൃതർക്ക് സമർപ്പിക്കും. 28കുട്ടികളും 6 ഗൈഡുകളും യാത്രയിൽ പങ്കെടുത്തു. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് പഠനയാത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സുമേഷ് എസ്, പ്രേംജിത്ത്, പ്രേംജിത്ത് ലാൽ, വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാട്, ഇ.ജി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശ്യാംകുമാർ, സുരേഷ്, അനിൽകുമാർ.ബി, മനൂപ്, എം.ആർ രാജു, പ്രിയങ്ക ജി.ശ്യാം, ആഷിക് എന്നിവർ കുട്ടികളുമായി സംവദിച്ചു.