Tuesday, May 13, 2025 4:36 pm

എസ്എഫ്ഐ പട്ടിക നൽകി, പരീക്ഷ ജയിക്കാത്തവർ പോലും ഡോക്ടറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ആയുർവേദ കോളേജിലെ ഡോക്ടർ ബിരുദ സമർപ്പണ ചടങ്ങിൽ വൻ ക്രമക്കേടെന്ന് റിപ്പോർട്ടുകൾ. ആയുർവേദ കോളേജില്‍ ഈ മാസം 15ന് ആയുർവേദ ഡോക്ടർ ബിരുദം സ്വീകരിച്ചവരിൽ പലരും പരീക്ഷ പോലും പാസ്സാകാത്തവർ. ബിരുദം സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ബിരുദ സമർപ്പണത്തിലെ ക്രമക്കേടിന് എതിരെ ചില വിദ്യാർഥികൾ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തായത്. ഇതോടെ ഭാരവാഹികൾ സമ്മർദ്ദത്തിലാകുകയും ചെയ്തു.

ബിരുദ സമർപ്പണച്ചടങ്ങിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയതായുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ബിരുദ സമർപ്പണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചാൻസിലർ കൂടിയായ ഗവർണർക്കു പരാതി നൽകുമെന്നു വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്. വൻ ക്രമക്കേടാണ് ബിരുദ സമർപ്പണത്തിൽ നടന്നിരിക്കുന്നത്. പഠിച്ച് പരീക്ഷ പാസ്സാകാത്തർ പോലും ഡോക്ടർമാരാകുകയാണ് ഈ ചടങ്ങിലൂടെ സംഭവിച്ചിരിക്കുന്നത്.

ആർക്കൊക്കെ ബിരുദം നൽകണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷനായിരുന്നു എന്നാണ് വിവരം. ഇവർ നൽകിയ പട്ടിക അനുസരിച്ചാണു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കോളേജും വ്യക്തമാക്കുന്നു. അതേസമയം ആരോപണം ഉയർന്ന സാഹചര്യത്തിൽ അത് പരിശോധിക്കുമെന്നും അതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും പ്രിൻസിപ്പൽ ഡോ.ജി.ജെയ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പട്ടികയനുസരിച്ച് താൽപര്യമുള്ളവരെ ജയിപ്പിച്ചു ഡോക്ടർമാരാക്കിയാൽ ഇവരുടെയടുത്ത് ചികിത്സയ്ക്കു വരുന്ന രോഗികളുടെ കാര്യം എന്താകുമെന്ന ചോദ്യങ്ങളും ചിലർ ഉയർത്തുന്നുണ്ട്. ആർക്കും എപ്പോഴും സ്വന്തമാക്കാവുന്ന ബിരുദമായി ബിഎഎംഎസ് മാറിയെന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഗുരുതരമായ കൃുറ്റകൃത്യമാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നും ഗവർണർ ഈ പ്രശ്നത്തിൽ ഇടപെടണമെന്നുമാണ് നിലവിൽ ഉയരുന്ന ആരോപണം.

ഹൗസ് സർജൻസി ഉൾപ്പെടെ അഞ്ചര വർഷം ദൈർഘ്യമുള്ളതാണ് ബിഎഎംഎസ് കോഴ്സ്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മ‍ലായിരുന്നു ബിരുദ സമർപ്പണച്ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത്. അതേസമയം പ്രോ–ചാൻസലർ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നെങ്കിലും പങ്കെടുക്കാത്തതും ഏറെ ചർച്ചയായിട്ടുണ്ട്.

പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 11 സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു

0
പാകിസ്താൻ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 11...

തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക് ; മെയ് 15 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

0
വഞ്ചിയൂർ: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ...