പത്തനംതിട്ട : കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് അയ്യങ്കാളിയെന്നും സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയതെന്നും ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹം സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. അലങ്കരിച്ചൊരുക്കിയ രണ്ട് കാളകൾ വലിച്ച കാളവണ്ടിയാണ് കേരളത്തിന്റെ കുതിപ്പിന് വഴിവെട്ടിയത് എന്നും ജ്യോതിഷ് കുമാർ വ്യക്തമാക്കി.
കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. റൂബി കോശി, ജെസ്സി അലക്സ്, അന്നമ്മ തോമസ്, എ. റ്റി. ജോയിക്കുട്ടി, ചാക്കോ വി. സി, സണ്ണി വെള്ളാംകുഴി, ജോൺ എബ്രഹാം, റെഞ്ചി പതാലിൽ, വിനീത് പെരുമേത്ത്, ബിജി വർഗീസ്, ജോണി പാറക്കുഴി, സുഗതൻ സി. കെ, റെജി ഉപ്പിടുംപാറ, ഷിബു തോമസ്, ജോസ് പി. ആൻഡ്രൂസ്, സോമ ശേഖര കർത്താ, മാത്യു തോമസ്, എന്നിവർ പ്രസംഗിച്ചു.