ചെങ്ങന്നൂർ : ബിജെപി പട്ടികജാതിമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ദിനാചരണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻ്റ് ടി. ഗോപി അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിമൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട്, ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, ജയശ്രീ അജയകുമാർ, ബി. പ്രമോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചന നടത്തി.
അയ്യങ്കാളി ജയന്തി ദിനാചരണം നടത്തി
RECENT NEWS
Advertisment