തിരുവനന്തപുരം: ശബരിമല തിരുവാഭരണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണം സൂക്ഷിക്കുന്നത് സംബന്ധിച്ച ആശങ്കയാണ് സുപ്രീംകോടതി പ്രകടിപ്പിച്ചത്. പന്തളം കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയിലാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ വേണ്ട നടപടി സ്വീകരിക്കും. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവാഭരണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ ; സുപ്രീംകോടതി പറഞ്ഞാല്‍ കൂടുതല്‍ സുരക്ഷയൊരുക്കും
RECENT NEWS
Advertisment