റാന്നി: അയ്യപ്പ സത്ര വേദിയിൽ പ്രഗത്ഭരായ കർഷകരെ അനുമോദിച്ചു. അനുമോദന സമ്മേളനം സയന്റിസ്റ് കെ ജി പത്മകുമാർ ഉദ്ഘാടനം ചെയ്തു. നിറ പുത്തരിയോടെയാണ് ശബരിമല ചടങ്ങുകൾ ആരംഭിക്കുന്നത് അയ്യപ്പൻ കാർഷിക സംസ്കാരത്തിന്റെ നിയന്ത്രാവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്രയധികം പരിസ്ഥിതി സൗഹൃദമായ മറ്റൊരു ക്ഷേത്രം ഇല്ലെന്നു തന്നെ പറയാമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയാണ് കേരളത്തെ ആകർഷിക്കുന്ന മുഖ്യ കേന്ദം. നമ്മുടെ ഏലവും കുരുമുളകും കാപ്പിയും ഉൾപ്പടെ വിശിഷ്ടങ്ങളായ കാർഷിക വിളകളിൽ ആകൃഷ്ടരായാണ് വിദേശികൾ ഇന്ത്യയിൽ എത്തിയത്. മറ്റു സംസ്‌കാരണങ്ങളും മതങ്ങളുമൊക്കെ കേരളത്തിലെത്തിയത് കൃഷി കാരണമാണ്.
മണ്ണിനു എല്ലാ പ്രധിരോധ ശക്തിയും ഉണ്ട്. ശരിയായ ആന്റി ബൈക്കോടിക് ആണ് മണ്ണ്. മണ്ണിനും പ്രത്യേകതയുണ്ട്. നാട്ടിലെ മണ്ണിൽ ഉത്പാദിപ്പിച്ച വസ്തുക്കൾ തന്നെയാണ് അതാത് നാട്ടിലെ ജനങ്ങൾക്ക് യുക്തമായുള്ളത്. പെട്രോളിയത്തിൽ നിന്നുത്ഭവിക്കുന്ന രാസ വസ്തുക്കൾ ഉപയോഗിക്കുന്നത് കുറക്കണം. മണ്ണിനെ സംരക്ഷിക്കണം. പൂങ്കാവനം നന്നായി സരക്ഷിക്കപ്പെടേണ്ടതാണ്.
ഏക വിള കൃഷിരീതി പ്രശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ദിരം രവീന്ദ്രൻ, കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് സി കെ ബാലൻ, കർഷകൻ അച്യുത നായർ, ബാബു ഗോപാലൻ, അശോക് ഗോപിനാഥ്, പ്രിയം വദ, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി കുമാർ കുട്ടപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വിവിധ കർഷകരെ ചടങ്ങിൽ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.