ദുബായ് : മൂന്ന് അർധ സെഞ്ചുറികളുമായി ട്വന്റി20 ലോകകപ്പിൽ മികച്ച ഫോം തുടരുന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) റാങ്കിങ്ങിലും നേട്ടം. ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനെ മറികടന്നു ബാബർ ഒന്നാമതെത്തി. ഏകദിന റാങ്കിങ്ങിലും ബാബർ തന്നെയാണ് ഒന്നാമത്.
ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോലി 5–ാം സ്ഥാനത്തും കെ.എൽ.രാഹുൽ 8–ാം സ്ഥാനത്തും തുടരുന്നു. ബോളർമാരിൽ ശ്രീലങ്കയുടെ ലെഗ് സ്പിന്നർ വാനിന്ദു ഹസരംഗ കരിയറിൽ ആദ്യമായി ഒന്നാമതെത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24–ാം റാങ്കിലേക്കെത്തി.