മലയാള സിനിമാപ്രവര്‍ത്തകരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവാദം ചര്‍ച്ചയാകുന്നതിനിടെ വെളിപ്പെടുത്തലുമായി നടന്‍ ബാബുരാജ്. മുമ്പ് ഒരു വലിയ നടന്റെ വാഹനം എക്‌സൈസ് സംഘം ചേസ് ചെയ്ത വിവരമാണ് ബാബുരാജ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചത്. സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്ന് നടന്‍ വെളിപ്പെടുത്തി.
പിടിയിലാകുന്ന ലഹരി ഇടപാടുകാരില്‍നിന്നാണ് സിനിമയിലെ ലഹരി ഉപയോഗക്കാരെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിക്കുന്നത്. ഒരിക്കല്‍ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിന്‍തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വാഹനത്തെയാണ്. അന്ന് വാഹനം പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമ പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും, അതൊക്കെ നഗ്‌നമായ സത്യങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.