തുര്‍ക്കി : തുർക്കി-സിറിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപെടുത്തിയ കുഞ്ഞിനെ അമ്മാവൻ ദത്തെടുത്തു. തുർക്കി-സിറിയ ഭൂകമ്പത്തിൽ രക്ഷപെടുത്തിയ കുഞ്ഞിന് ‘അയ’ എന്നാണ് അന്ന് പേര് നൽകിയത്. അറബിയിൽ ‘അത്ഭുതം’ എന്നാണ് ഈ പേരിന് അർത്ഥം. സിറിയൻ പട്ടണമായ ജെൻഡറിസിൽ മരിച്ച അമ്മയോട് പൊക്കിൾക്കൊടി ഘടിപ്പിച്ച നിലയിലാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. ഭൂകമ്പത്തിൽ കുഞ്ഞിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു. കുടുംബത്തെ നഷ്ടപ്പെട്ട കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പിതാവിൻ്റെ അമ്മാവൻ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അയയുടെ രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഭൂകമ്പത്തിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിനെ അവളുടെ അമ്മാവൻ ഖലീൽ അൽ സവാദിയും ഭാര്യയും ഇക്കഴിഞ്ഞ ശനിയാഴ്ച ദത്തെടുത്തു. മരിച്ചുപോയ അമ്മയുടെ പേരിൽ അവർ കുഞ്ഞിന് അഫ്ര എന്ന് പേരും നൽകി. അവൾ ഇപ്പോൾ എന്‍റെ മക്കളിൽ ഒരാളാണ്. ഞാൻ അവളെയും എന്‍റെ മക്കളെയും വേർതിരിക്കില്ല. അവൾ എന്‍റെ മക്കളേക്കാൾ പ്രിയപ്പെട്ടവളായിരിക്കും, കാരണം അവൾ അവളുടെ അച്ഛന്‍റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓർമ്മ നിലനിർത്തും. ഖലീൽ അൽ സവാദി പറഞ്ഞു. ഉപജീവനത്തിനായി കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സവാദിക്ക് ഇതിനകം നാല് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.