മുംബൈ : അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും ആന്റിജന്‍ പരിശോധനാഫലം നേരത്തെ നെഗറ്റിവായിരുന്നു. അതേസമയം അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെ ഇദ്ദേഹത്തിനുള്ളു. ബച്ചന് രോഗലക്ഷണങ്ങള്‍ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment