കൊടുമൺ : പൊതുമേഖലാ സ്ഥാപനമായ പ്ലാന്റെഷൻ കോർപ്പറേഷനിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആരോപിച്ചു. ലീഗൽ ആഫീസർ, മാനേജര്‍മാര്‍ എന്നീ തസ്തികകളിലാണ് ഇപ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്തിയത്. എല്ലാം വകുപ്പ് മന്ത്രിയുടെ വേണ്ടപ്പെട്ട ആളുകളുടെ സ്വന്തക്കാർ ആണെന്നും വിജയകുമാര്‍ പറഞ്ഞു. ഒരു മുൻ കോർപ്പറേഷൻ ചെയർമാന്റെ ബന്ധുവും ഈ കൂട്ടത്തിലുണ്ട്. ഭരണഘടനയുടെ വകുപ്പ് 16, 309 എന്നീ വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു പ്രഹസനമായി മാത്രമാണ് ഇന്റർവ്യൂ നടത്തിയത് . കോർപ്പറേഷനിൽ പണിയെടുക്കുന്ന 4000 ൽപരം തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് വർഷമായി നൽകേണ്ട സർവ്വീസ് വെയിറ്റേജ് നൽകിയിട്ടില്ല. സ്വകാര്യ തോട്ടങ്ങളില്‍ ഇത് ഏറെ മുമ്പേതന്നെ നടപ്പിലാക്കി കഴിഞ്ഞു.
അതുപോലെതന്നെ അറ്റൻഡൻസ് ബോണസ് നൽകേണ്ട സമയം കഴിഞ്ഞെങ്കിലും ഇക്കാര്യത്തിലും കോര്‍പ്പറെഷന്‍ മൌനത്തിലാണ്. യൂണിഫോം കൊടുത്തിട്ട് 9 വർഷം പിന്നിടുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ ധൂർത്തിനും ആഡംബരത്തിനും ഒരു കുറവുമില്ല. പിൻവാതിൽ നിയമനങ്ങൾ അടിയന്തിരമായി പുനപരിശോധിക്കണമെന്നും ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്രയുംവേഗം നല്‍കണമെന്നും അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033