Saturday, July 5, 2025 9:51 am

വയനാട് ദുരിതബാധിതരെ സഹായിക്കാൻ ബഹ്‌റൈൻ ഒഐസിസിയും ; ആദ്യ ഘട്ടത്തിൽ രണ്ടു വീടുകൾ നിർമ്മിച്ചു കൊടുക്കും

For full experience, Download our mobile application:
Get it on Google Play

മനാമ : വയനാടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട ആളുകളെ സഹായിക്കാൻ ബഹ്‌റൈൻ ഒഐസിസിയും. കഴിഞ്ഞ ദിവസം കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാന പ്രകാരം ഭവനരഹിതരായ രണ്ട് കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഭവനം നിർമ്മിച്ചു കൊടുക്കുന്നതിന് തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച രൂപരേഖ തയാറാക്കാൻ സൽമാനുൽ ഫാരിസ് കൺവീനറായി ഒൻപത് അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങൾ ആയി ഒഐസിസി നേതാക്കളായ മനു മാത്യു, ലത്തീഫ് ആയംചേരി, സൈദ് എം എസ്, ഷമീം കെ. സി, പ്രദീപ്‌ മേപ്പയൂർ, ജവാദ് വക്കം, ജോയ് ചുനക്കര, മിനി റോയ്, സുരേഷ് പുണ്ടൂർ, ബൈജു ചെന്നിത്തല എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ എല്ലാം നഷ്ടപെട്ട ആളുകൾക്ക് അർഹമായ എല്ലാ സഹായങ്ങളും അടിയന്തിരമായി എത്തിച്ചു കൊടുക്കുവാനും തയാറാകണം എന്ന് യോഗം അഭ്യർത്ഥിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി നേതാക്കളായ ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, സന്തോഷ്‌ കെ നായർ, ഷാജി പൊഴിയൂർ, വില്യം ജോൺ, ഷിബു ബഷീർ, രാധാകൃഷ്ണൻ നായർ, മണികണ്ഠൻ കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം...

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍...

എസ്.എൻ.ഡി.പി തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം...

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...