മനാമ : പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ മൂന്നാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് അഞ്ചു വിമാനങ്ങള്‍. മെയ് 26, 30, ജൂണ്‍ രണ്ടു തീയതികളില്‍ കോഴിക്കോട്ടേക്കും മെയ് 28, ജൂണ്‍ ഒന്ന് തീയതികളില്‍ കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനം സര്‍വീസ് നടത്തുക.
കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും. 26നു കോഴിക്കോട്ടേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് വിതരണം തുടങ്ങി. ശനിയാഴ്ച 170 ടിക്കറ്റുകള്‍ നല്‍കി.