കൊച്ചി: ഉദ്ഘാടനത്തിനുമുമ്പേ വൈറ്റില മേല്‍പ്പാലം തുറന്ന കേസില്‍ അറസ്റ്റിലായ വി ഫോര്‍ കൊച്ചി കോ-ഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന് ജാമ്യം. കേസില്‍ ഒന്നാം പ്രതിയാണ് നിപുണ്‍. കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചെന്ന പൊതുമരാമത്തു വകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. നിപുണിനുപുറമെ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവര്‍ക്കാണ് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്.
പാലത്തിലെ കേബിളുകള്‍ തകരാറിലായെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു. ഒന്നരലക്ഷം രൂപയുടെ നാശമാണ് ഉണ്ടായത്. ഉദ്ഘാടനത്തിനുമുന്നോടിയായി ക്രമീകരിച്ച അലങ്കാര ബള്‍ബുകള്‍, ബാരിക്കേഡുകള്‍, വയറിംഗ്, റോഡിന്റെ മധ്യഭാഗത്ത് വരച്ച പെയിന്റുകള്‍ തുടങ്ങിയവയും നശിപ്പിച്ചു. അതിക്രമിച്ചുകയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേരല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.