കൊച്ചി : രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ ഡോമിനാര്‍ 400 അപ്ഗ്രേഡ് പുറത്തിറക്കി. ശക്തമായ ടൂറിംഗ് ആക്സസറികള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഫാക്ടറി – ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളാണ് പുതിയ ഡോമിനാറിന്റെ പ്രത്യേകത എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 373.3 സിസി ഡിഒഎച്ച്സി എഫ് ഐ എഞ്ചിനാണുള്ളത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി 1,99,991 രൂപയുടെ പത്യേക ഇന്‍ഡ്രൊഡക്ടറി പ്രൈസ് ഓഫറുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
കാറ്റില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുന്നതിനായി കട്ടിംഗ് എഡ്ജ് സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ടോള്‍ വിസര്‍, ലഗേജുകള്‍ക്കുള്ള ഫംഗ്ഷണല്‍ കാരിയര്‍, പിന്‍സീറ്റ് യാത്രക്കാരന് പരമാവധി കംഫര്‍ട്ട് ഉറപ്പാക്കാന്‍ ബാക്ക് സ്റ്റോപ്പര്‍, ഇന്റഗ്രേറ്റഡ് മെറ്റല്‍ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റ്, നാവിഗേഷന്‍ സ്റ്റേ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ട്വിന്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാര്‍ 400 ന്റെ മറ്റു പ്രത്യേകതകള്‍. സാഡില്‍ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ഡോമിനാര്‍ 400 സ്റ്റാന്‍ഡേര്‍ഡായി വരും. അറോറ ഗ്രീന്‍, ചാര്‍ക്കോള്‍ ബ്‌ളാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
പുതിയ ബജാജ് ഡോമിനാർ 400 ൽ നാവിഗേഷൻ ഉപകരണം ഘടിപ്പിക്കാൻ റൈഡർമാരെ അനുവദിക്കുന്ന നാവിഗേഷൻ സ്റ്റേയും സജ്ജീകരിച്ചിരിക്കുന്നു. ഉറപ്പുള്ളതും റോഡ് കാഴ്‌ച തടയുന്നത് ഒഴിവാക്കാൻ എർഗണോമിക് ആയി സ്ഥാപിച്ചതുമാണ് ഈ കാസ്റ്റ് അലുമിനിയം സംവിധാനം. ഇപ്പോൾ ഒരു USB ചാർജിംഗ് പോർട്ടും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. സാഡിൽ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ബജാജ് ഡോമിനാർ 400 ൽ സ്റ്റാൻഡേർഡ് ആയി ലഭിക്കും. ബജാജ് ഓട്ടോ ഡീലര്‍ഷിപ്പില്‍ പണമടച്ച് സ്വന്തമാക്കാവുന്ന ആക്‌സസറി ആയിരിക്കും സാഡിൽ സ്റ്റേ. റോയൽ എൻഫീൽഡ് ഹിമാലയന്റെ വിപണി ഉന്നംവെച്ചാണ് പുതിയ ടൂറിംഗ് പരിഷ്ക്കാരങ്ങൾ ബജാജ് മോട്ടോർസൈക്കിളിനു നൽകിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഡൊമിനാറിന്റെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം നിലവിലെ മോഡലിന് സമാനമാണ്. ബജാജ് ഡൊമിനാർ 400 DOHC ലിക്വിഡ് – കൂൾഡ് 373.3 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹൃദയം. ഇത് 39.42 bhp പവറിൽ 35 Nm ടോര്‍ക്ക് വികസിപ്പിക്കും. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 2016 ഡിസംബറിലാണ് ആദ്യ ഡൊമിനാർ 400 ഇന്ത്യന്‍ വിപണിയിൽ എത്തുന്നത്. മികച്ച ഇംപാക്ട് സംരക്ഷണം പ്രദാനം ചെയ്യുന്ന ഒരു സംയോജിത മെറ്റൽ സ്‌കിഡ് പ്ലേറ്റോടുകൂടിയ സ്റ്റൈലിഷ് എഞ്ചിൻ ബാഷ് പ്ലേറ്റും ബൈക്കിന്‍റെ ടൂറിങ് – സൗഹൃദ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. പരുക്കനും ശക്തവുമായി ലെഗ് ഗാർഡ് മികച്ച ക്രാഷ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സാഡിൽ ബാഗുകൾ സുരക്ഷിതമായി നിലനിൽക്കുമെന്ന് സാഡിൽ സ്റ്റേ ഉറപ്പാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊന്നായ കേരളത്തില്‍ ഡോമിനാര്‍ 400 ന് ഫോളോവോഴ്സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും നഗര സവാരികള്‍ക്കും ദീര്‍ഘദൂര വിനോദസഞ്ചാരങ്ങള്‍ക്കും ഒരുപോലെ തെരഞ്ഞെടുക്കു ഒന്നായി ഇത് മാറിയെന്നും ബജാജ് ഓട്ടോ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് മേധാവി നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു. ഡോമിനാര്‍ ആക്സസറികള്‍ മേട്ടോര്‍ സൈക്കിളിന്റെ ശൈലിയും ടൂര്‍ യോഗ്യതയും ഊന്നിപ്പറയുക മാത്രമല്ല റൈഡറുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.