Saturday, June 22, 2024 2:01 am

ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന് 22,000 രൂപ കുറച്ച് ബജാജിന്റെ പുതിയ പോര്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ബജാജ് ചേതക്. പണ്ടത്തെ ഇതിഹാസ സ്‌കൂട്ടറിന്റെ പേരുമായെത്തി വിപണിയിൽ തരംഗം സൃഷ്‌ടിക്കാനായ ചേതക് കേരളത്തിൽ അത്ര സുലഭമല്ലെങ്കിലും മറ്റ് മെട്രോ നഗരങ്ങളിലെയെല്ലാം നിറസാന്നിധ്യമാണ് ഈ ഇവി. ആഭ്യന്തര വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പതിയ ക്ലച്ചുപിടിച്ചുവരുന്ന സമയത്ത് പുറത്തിറങ്ങിയ മോഡലായിരുന്നു ഇത്.

2019-ൽ അവതാരപ്പിറവിടെയുത്ത ചേതക് ഇവി ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിക്കുകയുണ്ടായി. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയെങ്കിലും ഓലയെ പോലെ പ്രചാരം നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ഇപ്പോൾ ഓർക്കുന്നുണ്ടാവാം അല്ലേ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡ് ചേതക് ഇവിയെ തുടക്ക കാലത്ത് വിപണനത്തിന് എത്തിച്ചത്. പിന്നെ വൈദ്യുത വാഹനങ്ങൾ നിർമിക്കാനുള്ള ബജാജിന്റെ പരിമിതകളും തടസമായി.

എന്തായാലും നാലാൾ അറിയുന്ന തരത്തിൽ പേരെടുക്കാനും നിരത്തിലെത്താനും കഴിഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറിൽ ഇടയ്ക്കിടയ്ക്ക് ചെറിയ ചില മാറ്റങ്ങുമായി ബജാജ് സജീവമായി നിലനിർത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ ചേതക് ഇവിക്ക് വില അൽപം കൂടതലല്ലേയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഈ സംശയങ്ങളെയെല്ലാം കാറ്റിൽപ്പറത്തികൊണ്ട് വാഹനത്തിന്റെ വിലയിൽ വലിയ കുറവ് വരുത്തിയിരിക്കുകയാണ് ബജാജ്. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിൽ വാങ്ങാനാവുന്ന സ്‌കൂട്ടറിന് ഇപ്പോൾ 1.30 ലക്ഷം രൂപയാണ് പ്രാരംഭ വില. അതായത് മുമ്പുണ്ടായിരുന്ന 1.52 ലക്ഷം രൂപയിൽ നിന്നും 22,000 രൂപയോളം കുറഞ്ഞുവെന്ന് സാരം. വിപണിയിലെ പ്രധാന എതിരാളികളായ ഏഥർ 450X, ഓല S1 പ്രോ Gen 2 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാൾ വില കുറവിൽ ബജാജ് ചേതക് ഇവി ഇപ്പോൾ സ്വന്തമാക്കാമെന്നത് ശരിക്കും ശ്രദ്ധേയമായ കാര്യമാണ്. ഇവയ്ക്ക് യഥാക്രമം 1.38 ലക്ഷം രൂപയും 1.47 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

ഈ കിഴിവ് പരിമിത കാലത്തേക്കാണ് സാധുതയുള്ളതെന്നും എന്നാൽ ഒരു പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും ബജാജ് പറയുന്നു. എതിരാളികളായ ഓലയും ഏഥറും അവരുടെ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കിയ സമയത്താണ് സുപ്രധാനമായ നീക്കവുമായി കമ്പനി എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 3kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ചേതക്ക് ഇവിയിൽ പ്രവർത്തിക്കുന്നത്.

3.8kWh PMS മോട്ടോറുമായി എത്തുന്ന ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 5.3 bhp കരുത്തിൽ പരമാവധി 20 Nm torque വരെ വികസിപ്പിക്കാനാവും. ഇത് ഇക്കോ മോഡിൽ 90 കിലോമീറ്ററും സ്‌പോർട്‌സ് മോഡിൽ 80 കിലോമീറ്ററും റൈഡിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. 5A ഹോം സോക്കറ്റുകൾക്കൊപ്പം ഉപയോഗിക്കാവുന്ന 230V പോർട്ടബിൾ ചാർജറാണ് സ്കൂട്ടറിൽ ഉപയോഗിക്കുന്നത്. ഇതുവഴി നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും സാധിക്കും.

ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുമായി ഇലക്ട്രിക് സ്കൂട്ടർ വരുന്നില്ലെന്നത് ഒരു വലിയ പോരായ്‌മയായി നിഴലിക്കുന്നുണ്ട്. 3-ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ റിയർ വീൽ ഡ്രൈവുമായി എത്തുമ്പോൾ സിംഗിൾ സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ചേതക് ഇവിയുടെ ബാറ്ററി പായ്ക്കിന് ഏഴ് വർഷമോ 70,000 കിലോമീറ്ററോ ആയുസ് ഉണ്ടായിരിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. ഓൾ-മെറ്റൽ ബോഡി നിർമാണം തന്നെയാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം. പൂർണ എൽഇഡി ലൈറ്റിംഗ് സെറ്റപ്പുമായി വരുന്ന മോഡലിന്റെ മുൻവശത്തുള്ള ഡേടൈം റണ്ണിംഗ് ലാമ്പ് ഒരു കുതിരപ്പടയുടെ ആകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് റൈഡിംഗ് മോഡുകൾ കൂടാതെ, ഒരു റിവേഴ്സ് മോഡും വാഹനത്തിന്റെ പ്രത്യേകതയാണ്. ഹിൽ ഹോൾഡ് അസിസ്റ്റും റോൾ-ഓവർ ഡിറ്റക്ഷനും ചേതക്കിൽ ഉണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...