അടുത്തിടെ ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കി ബജാജ് ഓട്ടോ ഇരുചക്രവാഹന വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. വരും ദിവസങ്ങളിൽ മറ്റ് നിരവധി സിഎൻജി മോഡലുകളും കമ്പനി അവതരിപ്പിക്കും. ഇതിൻ്റെ ഫ്രീഡം 125 നും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തങ്ങളുടെ ആദ്യത്തെ മോട്ടോർസൈക്കിളും കമ്പനി അവതരിപ്പിക്കാൻ പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ബജാജ് ഓട്ടോ അതിൻ്റെ ആദ്യത്തെ എത്തനോൾ-പവർ മോട്ടോർസൈക്കിൾ 2024 സെപ്റ്റംബറിൽ അനാവരണം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ അതിൻ്റെ വിപണി ലോഞ്ച് നടക്കാൻ സാധ്യതയുണ്ട്.
വരാനിരിക്കുന്ന ബജാജ് എത്തനോൾ ബൈക്കിൻ്റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എങ്കിലും ഇത് പൾസർ ബ്രാൻഡിൻ്റെ കുടക്കീഴിൽ വരുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ ആദ്യ ബജാജ് എത്തനോൾ ബൈക്ക് പൾസർ മോഡലായിരിക്കാം. പൾസർ എന്ന പേര് ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. അത്തരമൊരു സാഹചര്യത്തിൽ അതിൻ്റെ പ്രമോഷൻ എളുപ്പത്തിൽ ചെയ്യാൻ കഴിയും. പുനരുൽപ്പാദിപ്പിക്കാവുന്നതും വിഷരഹിതവുമായ ജൈവ ഇന്ധനമായ എത്തനോൾ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നു. ചോളം, കരിമ്പ് തുടങ്ങിയ കാർഷിക വിളകളിൽ നിന്നാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഇന്ത്യയിൽ ഇത് തികച്ചും സാമ്പത്തിക പരിഹാരമാക്കി മാറ്റുന്നു. ക്രൂഡ് ഓയിൽ, പെട്രോളിയം ഇറക്കുമതിക്കായി ഇന്ത്യ ഏഴു കോടിയിലധികം രൂപ ചെലവഴിക്കുന്നു എന്നാണ് കണക്കുകൾ. E100 (100 ശതമാനം എത്തനോൾ), E80 (80 ശതമാനം എത്തനോൾ, 20 ശതമാനം പെട്രോളിൻ്റെ മിശ്രിതം) എന്നിവയിൽ വാഹനങ്ങൾ ഓടിക്കാം. വരാനിരിക്കുന്ന ബജാജ് എത്തനോൾ ബൈക്ക് ബ്രാൻഡിൻ്റെ നിലവിലുള്ള മോഡലുകളിൽ ഒന്നിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ബൈക്കിൻ്റെ എഞ്ചിനിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും. അത് എത്തനോൾ പതിപ്പ് ആക്കി മാറ്റാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകൾ.