മോട്ടോർസൈക്കിൾ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്റുകളിലൊന്നായ ട്രയംഫ് ഇന്ത്യൻ വിപണിയിൽ ബജാജുമായി ചേർന്ന് രണ്ട് ബൈക്കുകൾ പുറത്തിറക്കി. ട്രയംഫ് സ്പീഡ് 400 (Triumph Speed 400), ട്രയംഫ് സ്ക്രാംബ്ലർ 400 എക്സ് (Triumph Scrambler 400 X) എന്നീ രണ്ട് ബൈക്കുകളും ബ്രാന്റിറെ കുറഞ്ഞ വിലയുള്ള മോട്ടോർസൈക്കിളുകളായിട്ടാണ് വരുന്നത്. ആകർഷകമായ ഡിസൈനും കരുത്തുള്ള എഞ്ചിനുമായിട്ടാണ് ട്രയംഫ്, ബജാജ് കൂട്ടുകെട്ടിലെ പുതിയ ബൈക്ക് വരുന്നത്. ബജാജ് ആണ് ബൈക്കുകൾ നിർമ്മിക്കുന്നത്.
ട്രയംഫ് സ്പീഡ് 400 മോട്ടോർസൈക്കിളിനറെ വില ആരംഭിക്കുന്നത് 2,33,000 രൂപ മുതലാണ്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 ആളുകൾക്ക് ഈ ബൈക്ക് 2,23,000 രൂപയ്ക്ക് ലഭിക്കുംട്രയംഫ് സ്ക്രാമ്പ്ലർ 400 എക്സ് മോട്ടോർസൈക്കിളിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇത് വൈകാതെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ ബൈക്കുകൾ റോയൽ എൻഫീൽഡ്, ഹീറോ- ഹാർലി ഡേവിഡ്സൺ കൂട്ടുകെട്ടിൽ വരുന്ന ബൈക്കുകൾ എന്നിവയോട് മത്സരിക്കും.
പുതിയ ട്രയംഫ് ബൈക്കുകൾ ആധുനിക ക്ലാസിക്ക് ഡിസൈനുമായി വരുന്നു. സ്പീഡ് 400ൽ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും ട്രയംഫ് ടാങ്ക് ഗ്രാഫിക്സുമാണുള്ളത്. കാർണിവൽ റെഡ്, കാസ്പിയൻ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാകും. മാറ്റ് കാക്കി ഗ്രീൻ ഫ്യൂഷൻ വൈറ്റ് കോമ്പിനേഷൻ, കാർണിവൽ റെഡ് ഫാന്റം ബ്ലാക്ക് കോമ്പിനേഷൻ, ഫാന്റം ബ്ലാക്ക് സിൽവർ ഐസ് കളർ കോമ്പിനേഷനുകളിൽ ട്രയംഫ് സ്‌ക്രാമ്പ്ളർ 400 എക്സ് ലഭിക്കുന്നത്. ഹെഡ്‌ലൈറ്റ് പ്രൊട്ടക്ടർ, റേഡിയേറ്റർ, സംപ്, ഹാൻഡ്‌ഗാർഡുകൾ, പാഡുള്ള ഹാൻഡിൽബാർ ബ്രേസ്, നീളമുള്ള ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയെല്ലാം ഈ ബൈക്കിലുണ്ട്. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ട്രയംഫ് സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ് മോട്ടോർസൈക്കിളിൽ ഉള്ളത്. ഇടത് വശത്ത് അനലോഗ് സ്പീഡോമീറ്ററും വലതുവശത്ത് എൽസിഡി സ്ക്രീനുമാണുള്ളത്. ടാക്കോമീറ്റർ, ഗിയർ പൊസിഷൻ, ഡിസ്റ്റൻസ് ടു സീറോ എന്നിവ ഡിജിറ്റൽ ഡിസ്പ്ലേയിൽ കാണാം. ഹാൻഡിൽബാറിലെ ടോഗിളിലൂടെ സ്‌ക്രീൻ മെനു നിയന്ത്രിക്കാൻ സാധിക്കും. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, സ്റ്റിയറിങ് ലോക്ക്, ആന്റി-തെഫ്റ്റ് ഇമോബിലൈസർ എന്നിവയും ഈ ബൈക്കിലുണ്ട്.
ട്രയംഫ് സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ് ബൈക്കുകളിൽ 43 mm യുഎസ്ഡി ഫ്രണ്ട് ഫോർക്കാണുള്ളത്. ബൈക്കുകളുടെ പിൻവശത്ത് മോണോഷോക്കും ഉണ്ട്. ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്സിലുള്ള ഫോർക്കുകൾക്ക് സ്പീഡ് 400ൽ ഉള്ളതിനെക്കാൾ 10 എംഎം ട്രാവലും മോണോഷോക്കിന് 20 എംഎം ട്രാവലും അധികമായി ലഭിക്കും. ട്രയംഫ് സ്ക്രാംബ്ലർ 400 എക്‌സ് ബൈക്കിൽ 2,117 എംഎം വീൽബേസാണുള്ളത്. ഈ ബൈക്കിന് 1,190 എംഎം നീളവും 835 എംഎം സീറ്റ് ഹൈറ്റുമാണുള്ളത്. ട്രയംഫ് സ്പീഡ് 400ന് 1,377 എംഎം വീൽബേസും 2,056 എംഎം നീളവും 790 എംഎം സീറ്റ് ഹൈറ്റുമുണ്ട്.