പത്തനംതിട്ട : ജില്ലയിലെ ബേക്കറികള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും മറ്റു ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം നടത്തുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എടുത്ത തീരുമാനം തിരുത്തി വീണ്ടും വാര്‍ത്താ കുറിപ്പ് ഇറക്കി ജില്ലാ ഭരണകൂടം.
പുതിയ തീരുമാന പ്രകാരം ജില്ലയിലെ ബേക്കറി സ്ഥാപനങ്ങളില്‍ ലോക്ഡൗണ്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആളുകള്‍ കോവിഡ് മാനദണ്ഡം പാലിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ക്യൂവില്‍ അകലം പാലിച്ച് നില്‍ക്കണമെന്നും കട ഉടമകള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.
കടകള്‍ അടക്കുന്നതിനെക്കുറിച്ച് ഈ വാര്‍ത്താകുറിപ്പില്‍ ഒന്നും പ്രതിപാതിച്ചിട്ടില്ല. അതിനാല്‍ എല്ലാ ദിവസവും തുറക്കുന്നതിന് തടസ്സം ഉണ്ടാകില്ല. കടയില്‍ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനം എന്ന് പറഞ്ഞിട്ടുണ്ട്.