തിരുവനന്തപുരം: ബാലഭാസ്‌കര്‍ കേസില്‍ സിബിഐ ഇന്ന് കലാഭവന്‍ സോബിയുടെ മൊഴിയെടുക്കും. സിബിഐക്ക് ഇന്ന് മൊഴി കൊടുക്കുന്നതോടെ രണ്ടുവര്‍ഷത്തോളമായി താന്‍ കൊണ്ടുനടന്ന വലിയൊരു ഭാരം ഇല്ലാതാകുമെന്ന് സോബി പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകടമരണം അല്ല എന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങള്‍ സോബി മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അപകടസ്ഥലത്ത് സംശയകരമായി പലരെയും കണ്ടെന്നും സോബി പറഞ്ഞിരുന്നു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ സോബി ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് പറഞ്ഞ സോബി കഴിഞ്ഞദിവസം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നുവെന്നും അപകടസ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടതായും സോബി വെളിപ്പെടുത്തിയിരുന്നു.