തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഉച്ചയോടെയാണ് സ്റ്റീഫന്‍ ചോദ്യംചെയ്യലിനെത്തിയത്. ബാലഭാസ്ക്കറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫന്‍ ദേവസി.
ബാലഭാസ്ക്കറിന്റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്. നേരത്തെ സ്റ്റീഫന്‍ ദേവസിക്കെതിരെയും ആരോപണങ്ങളുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അദ്ദേഹത്തെ വിളിപ്പിച്ചത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും അതിന്റെ വിവരങ്ങളുമാണ് സ്റ്റീഫന്‍ ദേവസ്യയില്‍ നിന്നും സിബിഐ ചോദിച്ചറിയുന്നത്.