കൊച്ചി : ബാലഭാസ്കറിന്റെയും മകളുടെയും മരണo, കേസില്‍ നുണപരിശോധന പൂര്‍ത്തിയായി. 15 ദിവസത്തിനുള്ളില്‍ അറസ്റ്റ് ഉണ്ടാകും. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായാണ് സി.ബി.ഐ. നുണ പരിശോധന നടത്തിയത്.
ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജ്ജുന്‍, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരം, ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച സോബി ജോര്‍ജ് എന്നിവരുടെ നുണപരിശോധനയാണ് നടന്നത്. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ആയിരുന്നു നുണ പരിശോധന. നുണപരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് ലാബുകളിലെ പ്രത്യേക സംഘമെത്തിയാണ് നുണ പരിശോധന നടത്തിയത്. ബാലഭാസ്ക്കറിന്റെ മാനേജറായിരുന്ന പ്രകാശന്‍ തമ്പിയും, സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് ബാലഭാസ്കറിന്റെ ബന്ധുക്കളടക്കം ഇരുവര്‍ക്കുമെതിരെ സംശയങ്ങള്‍ ഉന്നയിച്ചത്.
അപകട സമയത്ത് ബാലഭാസ്കറിന്റെ കൂടെ കാറില്‍ ഉണ്ടായിരുന്ന അര്‍ജുന്‍ മൊഴി മാറ്റിയത്തിലും ബന്ധുക്കള്‍ സംശയം ആരോപിച്ചിരുന്നു. താനല്ല ബാലഭാസ്കര്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അര്‍ജുനന്റെ വാദം. വൈരുദ്ധ്യം ഉള്ള ഈ മൊഴികളില്‍ വ്യക്തത വരുത്തുന്നതിന് ആയിട്ടാണ് ഡ്രൈവര്‍ അര്‍ജുനെയും നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.
അപകടത്തിനു മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നുമാണ് സോബി ജോര്‍ജിന്‍റെ ആരോപണം. ഇതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സോബിയുടെ നുണ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനുള്ളില്‍ അറസ്റ്റുണ്ടാകുമെന്ന് നുണ പരിശോധനയ്ക്ക് വിധേയനായതിനുശേഷം കലാഭവന്‍ സോബി പറഞ്ഞു. ബാലഭാസ്കറിന്റെത്
ആസൂത്രിത കൊലപാതകമാണെന്നും പിന്നില്‍ സ്വര്‍ണക്കടത്ത് ആണെന്നും സോബി ആരോപിച്ചു.
തുടക്കം മുതലേ താന്‍ ഉന്നയിച്ച വാദങ്ങള്‍ അന്വേഷണസംഘത്തിന് മുന്‍പില്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അന്വേഷണം ശരിയായ വഴിയില്‍ മുന്നോട്ടു പോകുകയാണെന്നും കലാഭവന്‍ സോബി. ബാലഭാസ്കറിനെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നുള്ള ബാലഭാസ്കറിനെ പിതാവിന്‍റെ ആവശ്യപ്രകാരമാണ്.
2018 സെപ്റ്റംബര്‍ 25 പുലര്‍ച്ചയോടെയായിരുന്നു അപകടമുണ്ടായത്. സംഭവസ്ഥലത്തു നിന്നും മകള്‍ തേജസ്വിനിയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവേ 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം.