കൊച്ചി: ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചു. 72 ല്‍ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോല്‍പ്പിച്ചാണ് ബാലചന്ദ്രന്‍ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി. പതിവു തെറ്റിച്ചു കൊണ്ട് ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു.
റൈറ്റേഴ്സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വര്‍മ്മയും ശ്രീകുമാര്‍ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. മുമ്പും ബാലചന്ദ്രന്‍ ചുള്ളിക്കാട് റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.