Tuesday, April 22, 2025 4:54 am

ബാല്‍ക്കണിയില്‍ തെറിവിളി, നഗ്നതാപ്രദര്‍ശനം ; നടന്‍ വിനായകന്റെ വീഡിയോ പ്രചരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചു. എന്നാല്‍ പുതിയ വിവാദത്തെ പറ്റി വിനായകന്‍റെ പ്രതികരണം വന്നിട്ടില്ല. നടനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി പോലീസ് അറിയിച്ചു.

ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തുന്ന നടൻ വിനായകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. മുൻപും ഫ്ലാറ്റിനു പുറത്ത് വന്ന് വിനയകൻ അസഭ്യ വർഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. അന്ന് സിഐഎസ്എഫ് വിനായകനെ കസ്റ്റഡിയിൽ എടുത്ത് എയർ പോർട്ട്‌ പോലീസിനു കൈമാറിയിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പോലീസ് പിടിച്ചെടുത്തിരുന്നു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പോലീസ് സംഘം ചോദ്യം ചെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...