കോഴിക്കോട് : മാസപ്പിറവി കണ്ടതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. ഇതുപ്രകാരം കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍ ആയിരിക്കും. ജൂലൈ 30ന് വ്യാഴാഴ്ചയാണ് അറഫാദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, തിരുവനന്തപുരം പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടു : കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍
RECENT NEWS
Advertisment