Friday, March 14, 2025 1:02 pm

തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾക്കും മലയോര , ബീച്ച് യാത്രകൾക്കും നിരോധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള ഗതാഗതവും ബീച്ചിലേക്കുള്ള വിനോദ സഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. മഴ തുടരുന്നതിനാലും ചൊവ്വാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം. സംസ്ഥാനത്തുടനീളം അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ. രാജൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചിന് ലാൻഡ് റവന്യു കമീഷണറേറ്റിലാണ് യോഗം ചേരുന്നത്. ജില്ല കലക്ടർ, ആർഡിഒ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഓൺലൈനായി പങ്കെടുക്കും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തകര്‍ന്ന് തരിപ്പണമായി കല്ലൂപ്പാറ– പ്രയാറ്റുകടവ്– ഇരവിപേരൂർ റോഡ്

0
ഇരവിപേരൂർ : കല്ലൂപ്പാറ– പ്രയാറ്റുകടവ്– ഇരവിപേരൂർ റോഡ് തകർന്നു. നാട്ടുകാർ...

ഉന്നത ജീവിത നിലവാരത്തിൽ ഏഷ്യയിലെ മുൻനിര നഗരങ്ങളിൽ ഒന്നായി ദോഹയും

0
ദോഹ : ജീവിതനിലവാര സൂചികയിൽ ഏഷ്യയിലെ മുൻനിര നഗരങ്ങളിൽ ഒന്നായി ഖത്തറിന്റെ...

ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

0
ഇടുക്കി: ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍. ഇടുക്കി...

ബലൂചിസ്ഥാനിലെ ട്രെയിന്‍ റാഞ്ചലില്‍ ഇന്ത്യക്ക് പങ്കെന്ന പാകിസ്താന്‍ ആരോപണങ്ങളെ തള്ളി ഇന്ത്യ

0
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ജാഫര്‍ എക്സ് പ്രസ് റാഞ്ചലില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ...