മുടിയുടെ ആരോഗ്യം എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ഇതിനെ നിലനിര്‍ത്തുന്നതിനു വേണ്ടി പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും അല്‍പ സമയം മാറ്റി വെക്കാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പഴം നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതേ പഴം തന്നെ നമുക്ക് കേശ സംരക്ഷണത്തിന്റെ കാര്യത്തിനായും ഉപയോഗിച്ചാലോ? ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്നത് പലപ്പോഴും നിങ്ങള്‍ക്ക് തന്നെ അവിശ്വസനീയമായി തോന്നാം.
വാഴപ്പഴം മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാരണം ഇതില്‍ ധാരാളം വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തിലും അതിന്റേതായ പങ്ക് വഹിക്കുന്നു. വാഴപ്പഴം നിങ്ങളുടെ മുടിക്കും തലയോട്ടിക്കും നല്ലതാണ്. അവ നമ്മുടെ മുടിയുടെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തും. വാഴപ്പഴം കൊണ്ട് ഏതൊക്കെ രീതിയില്‍ നമുക്ക് ഹെയര്‍മാസ്‌ക് തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.
വാഴപ്പഴവും കറ്റാര്‍ വാഴയും ഹെയര്‍ മാസ്‌ക്
കറ്റാര്‍ വാഴ കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ് എന്ന് നമുക്കറിയാം. കാരണം ഇതില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ അടിഞ്ഞുകൂടിയ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും അതോടൊപ്പം തന്നെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല കറ്റാര്‍ വാഴയില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ധാരാളം ഉണ്ട്. ഇത് മുടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. അത് വഴി മുടി കൊഴിച്ചില്‍ തടയുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വാഴപ്പഴവും വെളിച്ചെണ്ണയും ഹെയര്‍ മാസ്‌ക്
വെളിച്ചെണ്ണ മുടിയുടെ സംരക്ഷണത്തിനായി വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ തലയോട്ടിയിലെ അണുബാധ ഇല്ലാതാവുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. കൂടാതെ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ താരന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം മുടിയുടെ സ്വാഭാവിക നിറവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ദിനവും വാഴപ്പഴവും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് മസാജ് ചെയ്യുന്നത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.
വാഴപ്പഴവും പപ്പായയും ഹെയര്‍ മാസ്‌ക്
പപ്പായ പലപ്പോഴും മുടിയില്‍ കാണിക്കുന്ന അത്ഭുതം നിസ്സാരമല്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിയന്ത്രിക്കുന്നതോടൊപ്പം തന്നെ മുടി വളര്‍ത്തുന്ന കാര്യത്തിലും മികച്ചതായി മാറുന്നു. മുടിയുടെ ഓരോ തണ്ടിനും പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിയുടെ സ്വാഭാവികതയും നിറവും നിലനിര്‍ത്തുന്നതിനും ഈ ഹെയര്‍മാസ്‌ക് മികച്ചതാണ്.
വാഴപ്പഴവും തേനും ഹെയര്‍ മാസ്‌ക്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി വാഴപ്പഴത്തോടൊപ്പം തന്നെ തേനും ഉപയോഗിക്കാവുന്നതാണ്. ഇത് മുടി നല്ലതുപോലെ മോയ്‌സ്ചുറൈസ് ചെയ്യുന്നതിനും തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ ഹെയര്‍മാസ്‌ക് സഹായിക്കുന്നു. ഇത് മുടി സില്‍ക്ക് പോലെയാക്കുന്നതിനും ആരോഗ്യത്തോടെയും കരുത്തോടെയും ഉള്ള മുടി വളര്‍ത്തുന്നതിനും സഹായിക്കുന്നു.