Thursday, June 27, 2024 12:21 am

റോഡിലിറങ്ങിയാൽ ഞാൻ വീട്ടിലേക്ക് വരും ; വ്യത്യസ്തമായൊരു മുന്നറിയിപ്പുമായി ബം​ഗളൂരു പോലീസ്

For full experience, Download our mobile application:
Get it on Google Play

ബം​ഗളൂരു : രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനെ കുറിച്ച് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപറത്തി ചിലരെങ്കിലും പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാർക്ക് വ്യത്യസ്തമായ ഒരു മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബം​ഗളൂരു പോലീസ്. നിങ്ങൾ റോഡിലേക്ക് വന്നാൽ ഞാൻ വീട്ടിലേക്ക് വരുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ബംളൂരുവിലെ നാ​ഗനഹള്ളി പ്രദേശത്ത് ഈ വാചകങ്ങൾ പ്രാദേശിക ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കൊറോണ വൈറസ് വീട്ടിലേക്ക് വരുമെന്നാണ് പോലീസിന്‍റെ മുന്നറിയിപ്പ്.

അതേസമയം കർണാടകയിൽ ഇതുവരെ 110 പേർക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 9 കേസുകളാണുള്ളത്. മൂന്നുപേർ കൊവിഡ് ബാധിച്ച് മരിക്കുകയും ഒൻപത് പേർക്ക് രോ​ഗബാധ സുഖപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ 1834 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേരാണ് ഇതുവരെ മരിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ് – 24 മണിക്കൂറിനിടെ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത 3 ദിവസം അധികാര പരിധിവിട്ട് പോകരുതെന്ന് നിർദേശം ;...

0
തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ...

ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു....

ലഹരി വിരുദ്ധ സെമിനാർ നടത്തി

0
തിരുവല്ല: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവല്ലയിലെ 10 സ്കൂളുകളിലെ ജൂനിയർ...