Tuesday, July 8, 2025 7:16 am

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഒരു ലോങ് ഡ്രൈവ്, ബാംഗ്ലൂർ വാരാന്ത്യ യാത്രകള്‍ പ്ലാൻ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

വാരാന്ത്യം അടുക്കാറുമ്പോഴേയ്ക്കും എവിടേക്കാവും യാത്രകൾ എന്നാവും പലരും ആലോചിക്കുക. ശനിയാഴ്ച ജോലിയില്ലെങ്കിൽ പിന്നെ സുഖം തന്നെ. രണ്ടു ദിവസം മുവുവൻ കയ്യിലുണ്ട്. ഒരു ദിവസം റൂമിൽ വെറുതേയിരുന്നാൽ പോലും അടുത്ത ദിവസം യാത്ര ചെയ്ത് ആഘോഷിക്കാം. എങ്ങനെയുള്ള സ്ഥലത്ത് പോകണമെന്ന കാര്യത്തിൽ മാത്രമേ സംശയം കാണൂ. അങ്ങനെയെങ്കിൽ ഇത്തവണ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര പ്ലാൻ ചെയ്താലോ? ബാംഗ്ലൂരിൽ നിന്നും വളരെ ബുദ്ധിമുട്ടൊന്നുമില്ലാതെ പോകാൻ പറ്റിയ നിരവധി ഹിൽ സ്റ്റേഷനുകളുണ്ട്. നമ്മുടെ വയനാടം മൂന്നാറും ദേവികളുളവും ഉൾപ്പെടെ മികച്ച അനുഭവങ്ങൾ നല്കുന്ന കുറേയേറെ ഇടങ്ങൾ. പലയിടത്തേയ്ത്തും ദൂരവും യാത്രയും മറ്റു ഗതാഗത സൗകര്യങ്ങളും ബുദ്ധിമുട്ടായിരിക്കുമെങ്കിലും ഈ ബുദ്ധിമുട്ടുകളെയെല്ലാം മാറ്റാൻ പറ്റിയ കാഴ്ചകളാവും കാത്തിരിക്കുന്നത്. ഇതാ ബാംഗ്ലൂരിൽ നിന്ന് വാരാന്ത്യത്തിൽ പോകാന് പറ്റിയ ഹിൽ സ്റ്റേഷനുകൾ പരിചയപ്പെടാം.

1.ദേവികുളം
ബാംഗ്ലൂർ വാരാന്ത്യ യാത്രകളിലെ ആദ്യയിടം നമ്മുടെ പ്രിയപ്പെട്ട ദേവികളും തന്നെയാണ്. മൂന്നാറിൽ നിന്നും വെറും എട്ടു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ദേവികുളം ആശ്വാസം പ്രതീക്ഷിച്ചു നടത്തുന്ന യാത്രകൾക്ക് പറ്റിയ ഇടമാണ്. കുന്നുകളും അതിനിടയിലെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. സാധാരണ മൂന്നാറിൽ എത്തുമ്പോൾ ദേവികുളം കൂടി കണ്ടുപോവുകയെന്ന രീതിയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. എന്നാൽ ഇവിടെയെത്തി ഒരു രാത്രി ദേവികുളത്ത് ചെലവഴിച്ച് പോയാൽ മാത്രമേ ഇവിടുത്തെ ഭംഗിയും രസവും മനസ്സിലാക്കാൻ കഴിയൂ.

ഗ്യാപ് റോഡിലേക്കുള്ള യാത്ര, ചൊക്രമുടി ട്രെക്കിങ്, വെള്ളച്ചാട്ടങ്ങൾ, അതിരാവിലെ മഞ്ഞുപുതച്ചു നിൽക്കുന്ന വഴിയിലൂടെയുള്ള നടത്തം, രാമായണത്തിലെ സീതാ ദേവി കുളിക്കാനെത്തിയെന്നു വിശ്വസിക്കപ്പെടുന്ന തടാകം, തുടങ്ങി നിരവധി കാഴ്ചകൾ ദേവികുളത്തുണ്ട്. ദേവികുളം തടാകത്തിലേക്ക് പോകണമെങ്കിൽ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. ബാംഗ്ലൂരിൽ നിന്നും ദേവികുളത്തേയ്ക്ക് 524 കിലോമീറ്റർ ദൂരമുണ്ട്.

2. കെമ്മനഗുണ്ടി
ചിക്കമഗളുരുവിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് കെമ്മനഗുണ്ടി. പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. ട്രെക്കിങ്ങും വ്യൂ പോയിന്‍റുകളും രാത്രിയിലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും കുറേയധികം വെള്ളച്ചാട്ടങ്ങളും ഇവിടെ കാണുവാനുണ്ട്. സമുദ്രനിരപ്പിൽ നിന്നും 1434 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കെമ്മനഗുണ്ടി വോഡയാര്‍ നാലാമൻ രാജാവിന്റെ വേനൽക്കാല വിശ്രമ കേന്ദ്രം കൂടിയായിരുന്നു. ഇസഡ് പോയിന്‍റ് വ്യൂ, ശാന്തി വെള്ളച്ചാട്ടം. ഹെബ്ബെ വെള്ളച്ചാട്ടം, കൽഹാട്ടി വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങൾ ഇവിടെ കാണാം. ബാംഗ്ലൂരിൽ നിന്നും കെമ്മനഗുണ്ടിയിലേക്ക് 273 കിലോമീറ്റർ ദൂരമുണ്ട്.

3.ബാബാ ബുധൻഗിരി
ചിക്കമഗളുരുവിനോട് തന്നെ ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബാബാ ബുധൻഗിരി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടം സാഹസിക യാത്രകൾക്ക് പറ്റിയ ഇടമാണ്. ചരിത്രത്തിൽ പ്രാധാന്മുളപ്രദേശത്തിന് ഒരുപാട് കഥകൾ പറയുവാനുണ്ട്. ചിക്കമഗളുരു ജില്ലയുടെ ഭാഗമായ ബാബാ ബുധൻഗിരിയിലാണ് ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി ചെയ്തതെന്നാണ് ചരിത്രം പറയപ്പെടുന്നത്. ചന്ദ്രദ്രോണ എന്നും ഇവിടം അറിയപ്പെടുന്നു. കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, സാഹസിക വിനോദങ്ങൾ , ട്രെക്കിങ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ അധികവും കാണുവാനുള്ളത്. ബാംഗ്ലൂരിൽ നിന്നും ബാബാ ബുധൻഗിരിയിലേക്ക് 273 കിലോമീറ്റർ ദൂരമുണ്ട്.

4. സകലേശ്പൂർ
ബാംഗ്ലൂരിൽ നിന്നും വളരെ എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടമാണ് സകലേശ്പൂർ. ഹാസൽ ജില്ലയുടെ ഭാഗമായ സകലേശ്പൂർ ട്രെക്കിങ്ങിനാണ് പേരുകേട്ടിരിക്കുന്നത്. ഘാട്ടുകളുടെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കാന്‍ പറ്റിയത്. തിരക്കുള്ള ബാഗ്ലൂരിൽ നിന്നും ഇവിടെ എത്തുമ്പോൾ കിട്ടുന്ന കുളിർമ ഒരിക്കൽ പോയിട്ടുള്ളവർക്ക് അറിയാം. ബാംഗ്ലൂരിൽ നിന്നും കെമ്മനഗുണ്ടിയിലേക്ക് 220 കിലോമീറ്റർ ദൂരമുണ്ട്.

5. ചിക്കമഗളുരു
ബാംഗ്ലൂരിൽ നിന്നും ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ചിക്കമഗളുരു. എത്തിച്ചേരുവാനുള്ള എളുപ്പം മാത്രമല്ല, ചെലവ് കുറവും സുഖകരമായ കാലാവസ്ഥയും ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ചിക്കമംഗളൂർ കാപ്പിത്തോട്ടങ്ങൾ, ട്രെക്കിങ്, വെള്ളച്ചാട്ടങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ കാണാനുണ്ട്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ബാംഗ്ലൂരിൽ നിന്നും ചിക്കമഗളുരുവിലേക്ക് 242 കിലോമീറ്റർ ദൂരമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി...

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...