തിരുവനന്തപുരം : ബാങ്ക് മാനേജരായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണ സമയത്ത് ഗോപുവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു.
അടുക്കളയോടു ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയിലായിരുന്നു തൂങ്ങി മരിച്ചത്. ഉടന്‍തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.