പത്തനംതിട്ട : നിരോധിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ പത്തനംതിട്ട നഗരത്തില്‍ വ്യാപകമാകുന്നു. ഓക്സിജന്‍ ഷോറൂമിന്റെ ഉത്ഘാടന മാമാങ്കം പൊടിപൊടിക്കാന്‍ പോലീസിന്റെ നെഞ്ചത്തും കെട്ടി നിരോധിച്ച ഫ്ലക്സ് ബോര്‍ഡുകള്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുമ്പില്‍ പ്രധാന ഗേറ്റിന്റെ സമീപമാണ് കാഴ്ച മറക്കുന്ന രീതിയില്‍ കൂറ്റന്‍ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ഈ ബോര്‍ഡ് സ്ഥാപിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനെതിരെ നടപടിയെടുക്കുവാന്‍ പോലീസോ നഗരസഭയോ തയ്യാറായിട്ടില്ല. പത്തനംതിട്ട നഗരത്തിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിന് ഫ്ലക്സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 2019 ലാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് Pvc ഫ്ലെക്സ് നിരോധിച്ചത്. ക്യാൻവാസിൽ പ്രിന്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ തെളിച്ചമുണ്ടാവുകയും ചെലവ് കുറയുകയും ചെയ്യുമെന്നതാണ് നിരോധിത Pvc ഫ്ലക്സ് ഉപയോഗത്തിന് കാരണം.
ഹൈക്കോടതി ഉത്തരവ് ആയതിനാല്‍ പോലീസിന് ഇക്കാര്യത്തില്‍ സ്വമേധയാ നടപടിയെടുക്കാം. ഇത് സ്ഥാപിച്ചവര്‍ക്കെതിരെയും പ്രിന്റ് ചെയ്തവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യാം. ഓരോ ബോര്‍ഡിലും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും ഫോണ്‍ നമ്പരും നിര്‍ബന്ധമായും കാണണം. എന്നാല്‍ പത്തനംതിട്ടയില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ ഒന്നും പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേരില്ല. പോലീസ് പലപ്പോഴും കണ്ണടക്കുകയാണ് . അതുകൊണ്ടുതന്നെ നിയമം നടപ്പിലാക്കേണ്ട പോലീസിനെപ്പോലും ഇപ്പോള്‍ വെല്ലുവിളിക്കുകയാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുമ്പില്‍പ്പോലും നിരോധിത ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കില്‍ അത് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളി തന്നെയാണ്.
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകള്‍ നിറയെ പരസ്യ ബോര്‍ഡുകള്‍ ആണ്. ചെറിയ പി.വി.സി ഷീറ്റില്‍ പ്രിന്റ് ചെയ്ത് പോസ്റ്റില്‍ സ്ഥാപിക്കുന്ന ഈ ബോര്‍ഡുകള്‍ മൂലം കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പോസ്റ്റില്‍ കയറുന്നതിനും ബുദ്ധിമുട്ടാണ്. പത്തനംതിട്ട നഗരത്തിലെ പാതയോരങ്ങളും പരസ്യ ബോര്‍ഡുകള്‍ കയ്യടക്കിക്കഴിഞ്ഞു. പാതയോരങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവുള്ളതാണ്. ഇരുമ്പ് പൈപ്പും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകടകരമാണ് ഈ ബോര്‍ഡുകള്‍. തദ്ദേശ സ്വയഭരണ വകുപ്പാണ് ഇത്തരം ബോര്‍ഡുകള്‍ നീക്കേണ്ടത്. നടപടിയെടുക്കേണ്ട പത്തനംതിട്ട നഗരസഭ ഇക്കാര്യത്തില്‍ തികഞ്ഞ മൌനം പാലിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1