തിരുവനന്തപുരം: ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്ന് കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്. സിബിഐ അന്വേഷിക്കട്ടെ. യാഥാര്‍ത്ഥ്യം എല്ലാവരും അറിയണം. ആരെയും ബലിയാടാക്കാനൊന്നും താല്‍പര്യം ഇല്ല. മരണം വരെ ഉറച്ചു നില്‍ക്കും. കൂടെ നിന്ന പല ബാര്‍ ഉടമകളും പിന്നീട് പിന്മാറി. പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്. ശക്തരായ ഉദ്യോഗസ്ഥര്‍ ഒതുക്കപ്പെട്ടു. ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കിയെന്നും ബിജു രമേശ് അരോപിച്ചു.
കെ.എം മാണിയുടെ കേസ് സെറ്റില്‍ ചെയ്തായിരുന്നു. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം കൂട്ടിലടച്ച തത്തയാണെങ്കിലും സത്യം പുറത്തുവരികയാണെങ്കില്‍ എന്തിന് ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു. ബാര്‍ കോഴക്കേസ് വലിയ മാറ്റം ഉണ്ടാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പിഎല്‍ ജേക്കബ് 2021ലാണ് സുപ്രീംകോടതിയെ സമീപിച്ചത്.