കാഞ്ഞാണി: പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ കേസില്‍ ബാർ ജീവനക്കാരൻ അറസ്റ്റിൽ. കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ് അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ പികെ ദാസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് പോയ വിദ്യാർഥിയെ സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ അന്തിക്കാട് പോലീസിൽ പരാതി നൽകി. മദ്യം ആവശ്യപ്പെട്ട് എത്തിയ വിദ്യാർഥിക്ക് ലോക്കൽ കൗണ്ടറിൽ നിന്ന് ബാർ ജീവനക്കാരൻ മദ്യം കൊടുത്തുവിടുകയായിരുന്നു. അബ്കാരി നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവുമാണ് ജീവനക്കാരനെതിരെ കേസ് എടുത്തിരിക്കുന്നത്. എഎസ്ഐ എംകെ അസീസ്, സിപിഒ സുർജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.