Wednesday, April 16, 2025 10:19 am

ബാര്‍ കോഴ ആരോപണം സംബന്ധിച്ച്‌ ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാറുടമ ബിജു രമേശ് ഉയര്‍ത്തിയ ബാര്‍ കോഴ ആരോപണം സംബന്ധിച്ച്‌ ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തും. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളില്‍ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും. പൂജപ്പുര വിജിലന്‍സ് യൂണിറ്റാണ് രഹസ്യാന്വേഷണം നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും രമേശ് ചെന്നിത്തലയ്ക്കും വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു. കോഴ നല്‍കിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കാനൊരുങ്ങുന്നത്.

കേരള കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെതെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി തിരുവല്ല ടൗൺ ശാഖയിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം ഇന്ന് കൊടിയേറും

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ 93 -ാം ശാഖയുടെ...

ആലാ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി

0
ചെങ്ങന്നൂർ : എൻഎസ്എസിന്‍റെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി...

ട്രംപിന്‍റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യക്കാർക്ക് 85,000 വിസ അനുവദിച്ച് ചൈന

0
ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയിൽ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ്...