പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ബാറിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സായുധരായ രണ്ട് പേർ നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടി. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. വാഹനത്തിൽ എത്തിയവർ ബാറിലിരിക്കുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അഞ്ച് പേരിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിടികൂടിയ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാരീസില്‍ ബാറില്‍ വെടിവെപ്പ്
RECENT NEWS
Advertisment