അബുദാബി: പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ പാചകം ചെയ്യുന്നതിൽ മാർഗനിർദേശങ്ങളുമായി അബുദാബി മുനിസിപ്പാലിറ്റി. അനുവദനീയമായ ഇടങ്ങളില്‍ മാത്രമേ ഇനി മുതൽ ബാര്‍ബിക്യു പാചകം ചെയ്യാൻ സാധിക്കു. ശൈത്യകാലത്ത് പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടമായി തമ്പടിക്കുകയും ഭക്ഷണം പാകം ചെയ്യുകയും രീതി കൂടുതലായി കാണപ്പെടാറുണ്ട്. ഇതേ തുടർന്നാണ് ഇത്തരമൊരു തീരുമാനം. പാര്‍ക്കുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും മറ്റ് സന്ദര്‍ശകര്‍ക്ക് ആരോഗ്യകരവും വൃത്തിയുള്ളതുമായ പരിസരം ലഭ്യമാക്കുന്നതിനുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. പാര്‍ക്കുകളിലെ പച്ചപ്പും മരങ്ങളും സംരക്ഷിക്കുന്നതിനായി ബാര്‍ബിക്യു തയ്യാറാക്കാന്‍ കോണ്‍ക്രീറ്റ് പ്രതലം അധികൃതര്‍ പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. മാലിന്യവും കരി അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനായി പ്രത്യേക പാത്രങ്ങളും ഇവിടെയുണ്ടാവും. അബുദാബിയിലെ 28 പാര്‍ക്കുകളിലും ഉദ്യാനങ്ങളിലുമായി 253 ബാര്‍ബിക്യു സ്പോട്ടുകളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
അബുദാബിയില്‍ ഒഫീഷ്യൽ പാര്‍ക്ക്, ഓള്‍ഡ് എയര്‍പോര്‍ട്ട് പാര്‍ക്ക്, ഫാമിലി പാര്‍ക്ക് 1, ഫാമിലി പാര്‍ക്ക് 2, ഹെറിറ്റേജ് പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക് 4, ഹെറിറ്റേജ് പാര്‍ക്ക് 5, അല്‍ സാഫ്രന പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ നഹ്ദ പാര്‍ക്ക്, അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 1, അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 2, അല്‍ ബൂം പാര്‍ക്ക്, അല്‍ മസൂന്‍ പാര്‍ക്ക് (അല്‍ ഖും ബീച്ച്). അല്‍ നോഫല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ഖലീഫ സിറ്റിയില്‍ അല്‍ ജൂരി പാര്‍ക്ക്, അല്‍ ഫാന്‍ പാര്‍ക്ക്, അല്‍ അര്‍ജുവാന്‍ പാര്‍ക്ക്, അല്‍ ഖാദി പാര്‍ക്ക്, അല്‍ ബൈരാഖ് പാര്‍ക്ക്, അല്‍ ഷംഖ സ്ക്വയര്‍, അല്‍ ഷംക സിറ്റിയിലെ അല്‍ ഫാനൂസ് പാര്‍ക്ക്, റബ്ദാന്‍ പാര്‍ക്ക്, അല്‍ റഹ്മ സ്ക്വയര്‍, അല്‍ വത്ബ പാര്‍ക്ക്, അല്‍ സലാമിയ പാര്‍ക്ക് എന്നീ പാര്‍ക്കുകളിലാണ് ബാര്‍ബിക്യു സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.