ബെർലിൻ: ക്വാർട്ടർ ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനോട് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തിലെ വൻ ജയത്തിന്റെ മികവിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു. ജർമനിയിലെ സിഗ്നൽ ഇദുന പാർക്കിൽ നടന്ന രണ്ടാംപാദത്തിൽ ബാഴ്‌സ 3-1ന് പരാജയപ്പെട്ടു. എങ്കിലും അഗ്രിഗേറ്റിൽ 5-3 ന്റെ ജയത്തോടെയാണ് അവസാന നാലിൽ കടന്നത്. ബൊറൂസിയയ്ക്കായി സെർഹൗ ഗിറാസി ഹാട്രിക് നേടി. ആദ്യ പാദത്തിലെ ബാഴ്‌സയുടെ ഏകപക്ഷീയമായ നാലുഗോൾ ജയത്തിന് മറുപടി നൽകാൻ ഒരുങ്ങിത്തന്നെയാണ് ഡോർട്ട്മുണ്ട് ഇറങ്ങിയത്. 11-ാം മിനിറ്റിൽ പനേങ്ക പെനാൽറ്റിയിലൂടെ ഗിറാസി ഡോർട്ട്മുണ്ടിന് പ്രതീക്ഷ പകർന്നു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ഹെഡറിലൂടെ വീണ്ടും ഗോൾ നേടി. എന്നാൽ ആറുമിനിറ്റുകൾക്കുശേഷം ഡോർട്ട്മുണ്ട് താരം റാമി ബെൻസബൈനിയുടെ ദേഹത്ത് പന്ത് തട്ടി സെൽഫ് ഗോളായത് ബാഴ്‌സയ്ക്ക് ആശ്വാസം പകർന്നു.76-ാം മിനിറ്റിൽ ഒരു ഗോൾക്കൂടി നേടിയതോടെ ഗിറാസിക്ക് ഹാട്രിക്. മത്സരത്തിൽ ബാഴ്‌സ കൂടുതൽ സമയം പന്ത് കൈവശംവെച്ച് കളിക്കുകകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തെങ്കിലും ആദ്യപാദത്തിലേതുപോലെ സ്‌കോറുകൾ കണ്ടെത്താനായില്ല. എങ്കിലും നാലു ഗോളിന്റെ ലീഡ് നഷ്ടപ്പെടാതെ പ്രതിരോധിക്കാൻ കഴിഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.