Thursday, April 17, 2025 3:32 pm

മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ 300  ബ്രാൻഡ് മരുന്നുകളുടെ പാക്കേജുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു.  മരുന്നുകളുടെ നിർമ്മാണം ആരാണെന്നു തുടങ്ങി കമ്പനിയുടെ ലൈസൻസ്, ബാച്ച് നമ്പർ, വില, കലഹരണ തിയതി, നിർമ്മാണ തിയതി എന്നിവ ബാർ കൂടുകളിൽ രേഖപ്പെടുത്തിയിരിക്കണം. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ്, 1945- പ്രകാരമാണ് നടപടി.

മരുന്നുകളിൽ ബാർ കോഡ് രേഖപ്പെടുത്തുന്നതിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണിൽ ഇത് സംബന്ധിച്ച് കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അഭിപ്രായങ്ങളുടെയും തുടർ ചർച്ചകളുടെയും അടിസ്ഥാനത്തിൽ മരുന്നുകളിൽ ബാർ കോഡ് ഉൾപ്പെടുത്തണമെന്നുള്ള തീരുമാനം അന്തിമമാക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയം.

ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ റൂൾ 96-ന്റെ ഷെഡ്യൂൾ എച്ച് 2 പ്രകാരം ഫാർമസ്യൂട്ടിക്കൽ  കമ്പനി അവരുടെ ഉത്പന്നത്തിന്റെ ആദ്യത്തെ കവറിൽ അല്ലെങ്കിൽ രണ്ടാമത്തെ കവറിൽ  ബാർ കോഡോ ക്വിക്ക് റെസ്‌പോൺസ്  (ക്യൂ ആർ) കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.ക്വിക്ക് റെസ്‌പോൺസ് കോഡോ പ്രിന്റ് ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടതുണ്ട്.  ആദ്യഘട്ടത്തിൽ  വിപണി വിഹിതത്തിന്റെ 35 ശതമാനത്തോളം വരുന്ന മുൻനിര ഫാർമ ബ്രാൻഡുകളിൽ നിന്നുള്ള 300 മരുന്നുകൾക്ക് ബാർ കോഡ് നല്കാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത വർഷം ഡിസംബറോടെ എല്ലാ മരുന്നുകളും ബാർ കോഡ് ഉൾപ്പെടുത്തിയിരിക്കണം.

മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം അല്ലെഗ്ര, അംലോകിൻഡ്, അസിത്രാൽ, ബെറ്റാഡിൻ, കാൽപോൾ, സെഫ്റ്റം, കോംബിഫ്‌ലം, ഡോളോ, ഡൽകോഫ്‌ലെക്‌സ്, ഇക്കോസ്‌പ്രിൻ, ജെലുസിൽ, ജല്‌റ, ലാന്റസ്, മാൻഫോഴ്‌സ്, മെഫ്‌റ്റൽ സ്‌പാസ്, ഷെൽകാൽ, ഹ്യൂമൻ മിക്‌സ്റ്റാർഡ്, പാൻ 40, ഒട്രിവിൻ, സ്റ്റാംലോ റാന്റാക്, പാന്റോസിഡ്, സ്റ്റാംലോ റാന്റക്, തുടങ്ങിയ മരുന്നുകളിൽ ആദ്യം ബാർ കോഡ് നൽകണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന്...

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ലഹരി ആരോപണവുമായി നിര്‍മാതാവ്

0
കൊച്ചി: സിനിമാ നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ...

സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 21 ന്

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെയും എന്‍റെ കേരളം പ്രദർശന വിപണന...