പാലക്കാട് : പാതയോരത്തെ ഭക്ഷണശാലകൾക്കു മുന്നിൽ ‘ഹോട്ടൽ’ എന്ന ചെറിയ ബോർഡുമായി യാത്രക്കാരെ കൈകാട്ടി വിളിച്ചുകൊണ്ടു മഴയത്തും വെയിലത്തും മാറാതെ നിൽക്കുന്നവരെ കണ്ടിട്ടില്ലേ? അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പു പരിശോധന നടത്തും. ദേശീയ പാതകളിലെ ഭക്ഷണശാലകൾക്കു മുൻപിൽ തുടക്കം കുറിച്ച ഈ ജോലി പിന്നീട് എല്ലായിടത്തേക്കും വ്യാപിച്ചെങ്കിലും പ്രാഥമിക സൗകര്യങ്ങളില്ലാത്ത സ്ഥിതിയായിരുന്നു. തുടർച്ചയായി 12 മണിക്കൂർ വരെ നിൽക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് ഇരിപ്പിടം, ശുദ്ധജലം, തണൽ, വെയിലത്തു കുട എന്നിവ ഉറപ്പു വരുത്താനാണു തൊഴിൽ വകുപ്പിന്റെ ഉത്തരവുള്ളത്.
ഇക്കാര്യം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണു സ്ക്വാഡ് പരിശോധനയ്ക്കു നിർദേശിച്ചിരുന്നത്. സെക്യൂരിറ്റി വിഭാഗത്തിലാണു തൊഴിലെങ്കിലും ഹോട്ടലുകളിലേക്ക് ആളുകളെ മാടിവിളിക്കുകയും പാർക്കിങ് ക്രമീകരിക്കുകയുമാണു പലർക്കും ചുമതല.പലയിടത്തും ഇവരെ തൊഴിൽ റജിസ്റ്ററിൽ ഉൾപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാർക്ക് മാസം 24,000 രൂപ ലഭിക്കുന്ന വിധത്തിൽ വേതനപരിഷ്കരണത്തിന്റെ പ്രാഥമിക ഉത്തരവായി. അതിലെ അപാകതകൾ പരിഹരിച്ചു സർവീസ് വെയ്റ്റേജ്, യൂണിഫോം അലവൻസ്, വാഷിങ് അലവൻസ് എന്നിവ കൂടി ഉൾപ്പെടുത്തി താമസിയാതെ അന്തിമ ഉത്തരവ് ഇറക്കാനുള്ള ശ്രമത്തിലാണു തൊഴിൽവകുപ്പ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033