Friday, May 9, 2025 12:06 am

തണുത്ത വെള്ളത്തിലെ കുളി ശരീരത്തിന് നല്‍കുന്നത് ഈ ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിയ്ക്കുന്നത്. 15 ഡിഗ്രി സെല്‍ഷ്യസിലും കുറവുളള ഐസ് വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് കൊണ്ട് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്ന് അറിയാം…..
* രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു – തണുത്ത വെള്ളവുമായുള്ള സമ്പര്‍ക്കം ശ്വേതരക്താണുക്കളുടെ ഉല്‍പാദനം കൂട്ടും. ശരീരത്തെ അണുബാധകളില്‍ നിന്ന് പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്കു വഹിക്കുന്നു. തണുത്ത വെള്ളം ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഉപാപചയ നിരക്ക് വര്‍ധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തും.
* രക്തചംക്രമണം മെച്ചപ്പെടുത്തുന്നു – തണുത്ത വെള്ളത്തിലെ കുളി രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു. തണുത്തവെള്ളം രക്തക്കുഴലുകളെ ചുരുക്കുകയും (vasoconstriction) പിന്നീട് ശരീരം ചൂടുപിടിക്കുമ്പോള്‍ അവ വികസിക്കുകയും (vasodilation) ചെയ്യും. ഈ പ്രക്രിയ രക്തചംക്രമണം വര്‍ധിപ്പിക്കും. പേശികളിലും അവയവങ്ങളിലും കൂടുതല്‍ ഓക്‌സിജനും പോഷകങ്ങളും എത്തുകയും ഇത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

* ഉറക്കം മെച്ചപ്പെടുത്തുന്നു –
തണുത്ത വെള്ളത്തിലെ കുളി ശരീരതാപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നല്ല ഉറക്കത്തിന് ഇതാവശ്യമാണ്. തണുത്ത വെള്ളത്തിലെ കുളിയിലൂടെ ശരീരത്തിന് ഉറങ്ങാനുള്ള സമയമായി എന്ന സൂചന കിട്ടുകയും ശാന്തമായതും സുഖകരവുമായ ഉറക്കം ലഭിക്കുകയും ചെയ്യും.
* സ്‌ട്രെസ്സ് കുറയ്ക്കുന്നു – സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും അതുവഴി സ്‌ട്രെസ്സ് കുറയ്ക്കാനും തണുത്ത വെള്ളത്തില്‍ കുളിക്കുന്നതു മൂലം സാധിക്കും. പെട്ടെന്ന് തണുത്ത വെള്ളം ശരീരത്തെ തൊടുമ്പോള്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളെ ശരീരം പുറന്തള്ളും. ഇത് മനസ്സിന് ആരോഗ്യം നല്‍കും.

* വീക്കം കുറയ്ക്കുന്നു – കഠിനവ്യായാമത്തിനു ശേഷം പേശികള്‍ക്കുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. തണുത്ത വെള്ളം രക്തക്കുഴലുകളെ ചുരുക്കുകയും വീക്കം കുറയ്ക്കുകയും പേശീകലകളില്‍ നിന്ന് മെറ്റബോളിക് വേസ്റ്റ് നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
* മാനസിക ശക്തി ലഭിക്കുന്നു – തണുത്ത വെള്ളത്തിലെ കുളി, മാനസികമായ ശക്തി നല്‍കുന്നു. തണുത്ത വെള്ളത്തോട് ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥത, മനസ്സിനെ സ്‌ട്രെസ്സ് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പരിശീലിപ്പിക്കുന്നു. ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ വൈകാരികമായി നിയന്ത്രിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള ശക്തി നല്‍കുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ആരോഗ്യമുള്ളതാക്കാന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. ഇത് സൗഖ്യം ഏകുന്നു. ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു.

* ആരോഗ്യമുള്ള ചര്‍മവും തലമുടിയും – തണുത്ത വെള്ളം സുഷിരങ്ങളെയും ക്യൂട്ടിക്കിളുകളെയും തടയാന്‍ സഹായിക്കുന്നു. ഇത് ചെളിയും എണ്ണയും ഒക്കെ അടിഞ്ഞു കൂടുന്നത് തടയുന്നു. മുഖക്കുരു കുറയ്ക്കുന്നു. ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് തലമുടിക്ക് തിളക്കവും ബലവും നല്‍കുന്നു.
* ഊര്‍ജമേകുന്നു – തണുത്തവെള്ളം ഹൃദയമിടിപ്പിന്റെ നിരക്കു വര്‍ധിപ്പിക്കുന്നു. ഊര്‍ജം വര്‍ധിപ്പിക്കുന്ന ഹോര്‍മോണായ അഡ്രിനാലിനെ പുറന്തള്ളാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ഇത് മാനസികമായ വ്യക്തതയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടുത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...