വയനാട്: മാവോവാദികളുടെ സാന്നിധ്യമനുഭവപ്പെടുന്ന തവിഞ്ഞാലില്‍ ഉള്‍ക്കാട്ടില്‍ കുഴിച്ചിട്ടനിലയില്‍ വിവിധ സാധനസാമഗ്രികള്‍ കണ്ടെത്തി. പൊയിലിലെ റിസോര്‍ട്ടിനുസമീപത്തുനിന്ന് രണ്ടുകിലോമീറ്റര്‍ദൂരെ ഉള്‍വനത്തിലാണ് ചൊവ്വാഴ്ച വിവിധസാധനങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം കുഴിബോംബു കണ്ടെത്തിയ മക്കിമല കൊടക്കാട് വനമേഖലയ്ക്കും ഇടയ്ക്കിടെ മാവോവാദികള്‍ വന്നുപോകുന്ന കമ്പമലയ്ക്കും അധികംദൂരെയല്ലാത്ത സ്ഥലമാണിത്. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ നടത്തുന്ന സ്ഥിരം പരിശോധനയ്ക്കിടെയാണ് മണ്ണ് നീങ്ങിയിടത്ത് പ്ലാസ്റ്റിക് ഷീറ്റ് കണ്ടത്. ഇത് പുറത്തെടുത്തു നോക്കിയപ്പോഴാണ് ഒലീവ് പച്ചനിറമുള്ള യൂണിഫോംവസ്ത്രമുള്‍പ്പെടെ കണ്ടെത്തിയത്. ഒരു വലിയ ബാറ്ററി (ആല്‍ക്കലൈന്‍ സെല്‍), സാധാരണ ബാറ്ററികള്‍ (ഡ്രൈസെല്‍) ആറെണ്ണം, വിവിധനിറമുള്ള പ്ലാസ്റ്റിക് ഷീറ്റുകള്‍, മഴക്കോട്ട്, സാധാരണ ഷര്‍ട്ടുകള്‍, ചെരിപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഷാളുകള്‍, ഗുളികകള്‍, ബ്രഷുകള്‍, ടൂത്ത് പേസ്റ്റ്, നാലു പ്ലാസ്റ്റിക് ചാക്കുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം ദേവ്ദത്ത് പട്‌നായിക് രചിച്ച ‘ശിവ ടു ശങ്കര’ പുസ്തകവും കണ്ടെടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.