ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയെക്കുറിച്ചുള്ള സിനിമയും പ്രധാനമന്ത്രി തടയുമോയെന്നും അദ്ദേഹം ചോദിച്ചു. ഗോഡ്സെയുടെ സിനിമ നിരോധിക്കാന്‍ ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ട്വിറ്ററിലും യൂട്യൂബിലും ബിബിസി അഭിമുഖം മോദി സര്‍ക്കാര്‍ നിരോധിച്ചു. ഗുജറാത്ത് കലാപത്തില്‍ ബഹിരാകാശത്ത് നിന്നോ ആകാശത്തില്‍ നിന്നോ എത്തിയവരാണോ ആളുകളെ കൊന്നത്? ജനാധിപത്യത്തിന്‍റെ മാതാവില്‍ ജി20′ എന്ന അടിക്കുറിപ്പോടെ ഡല്‍ഹിയില്‍ ജി20യുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. യൂട്യൂബില്‍ ഒരു വിലക്കുണ്ട് (ബിബിസി ഡോക്യുമെന്ററിയില്‍). ഗോഡ്സെയും സവര്‍ക്കറും തമ്മില്‍ വ്യത്യസ്തമായ ഒരു തരം സ്‌നേഹമായിരുന്നു. ഗാന്ധി വധിക്കപ്പെട്ട ജനുവരി 30ന് മുമ്പ് ഗോഡ്സെയുടെ സിനിമ നിരോധിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു അദ്ദേഹംപറഞ്ഞു.
പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്‍ററി കേന്ദ്രം തടഞ്ഞതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്‍റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഇതിനെ പ്രൊപഗാണ്ടയെന്ന് എന്ന് വിളിക്കുകയും ഒന്നിലധികം യൂടൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
കേന്ദ്രത്തിന്‍റെ സെന്‍സര്‍ഷിപ്പിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ ചക്രവര്‍ത്തിമാരും കൊട്ടാരവാസികളും വളരെ അരക്ഷിതരായതില്‍ ലജ്ജിക്കുന്നുവെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]