കൊച്ചി : ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 8 വരെയാണ് കേരള പോലീസിന്റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിയ്ക്ക് കൈമാറും. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നൽകും. പരാതിക്കാരിയായ നടി ലീന മരിയ പോളിനെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.