മുഖത്തെ സൗന്ദര്യവും ചര്‍മ്മത്തിന്റെ ആരോഗ്യവും കാത്ത് സൂക്ഷിക്കേണ്ടത് ഇന്ന് വളരെ ആവശ്യമായ കാര്യമാണ്. അതിന് ഏറ്റവും ഉപയോഗകരമായ ഒന്നാണ് കറ്റാര്‍ വാഴ ജെല്ല്. ഇത് ദിവസവും ഉപയോഗിക്കുക വഴി നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റം ചെറുതല്ല. ഏത് തരം ചര്‍മത്തിനും ഇത് ഉപയോഗിയ്ക്കാം. അടുപ്പിച്ച് കറ്റാര്‍വാഴ ജെല്‍ കിടക്കാന്‍ നേരം മുഖത്ത് പുരട്ടി നോക്കൂ. ശുദ്ധമായത് വേണം പുരട്ടാന്‍. മാറ്റങ്ങള്‍ കണ്ടറിയാം.
——–
കണ്ണിനടിയിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ഉപയോഗിയ്ക്കാവുന്ന മികച്ച അണ്ടര്‍ ഐ ക്രീമാണ് കറ്റാര്‍ വാഴ. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാർവാഴയിലെ വൈറ്റമിനുകൾ ഈ പ്രശ്നത്തെ എളുപ്പത്തില്‍ പരിഹരിക്കുന്നു. ദിവസവും പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ് ഇത്. കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണം മാറ്റി പുതുജീവന്‍ നല്‍കുന്നു.
————
വരണ്ട ചർമത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. സൗന്ദര്യ സംരക്ഷണത്തില്‍ വൈറ്റമിന്‍ ഇയ്ക്ക് ഉള്ള പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന് മാത്രമല്ല മുടിയഴകിനും വൈറ്റമിന്‍ ഇ ഉപയോഗിക്കാം. കറ്റാർവാഴ ജെൽ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകും.
ചര്‍മത്തിലെ പാടുകളും അലര്‍ജികളും മാറാന്‍ ഒരു മാസം അടുപ്പിച്ചുള്ള കറ്റാര്‍ വാഴ പ്രയോഗം കൊണ്ട് കഴിയും. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍, പൊള്ളല്‍, വീക്കം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്‌ക്കെല്ലാം നല്ലൊരു മരുന്നാണ് കറ്റാര്‍ വാഴ ജെല്‍. മികച്ചൊരു ആഫ്റ്റര്‍ ഷേവ് ലോഷന്‍ കൂടിയാണ് ഇത്. ഷേവിംഗിന് ശേഷം ചര്‍മത്തെ കൂളാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ചര്‍മത്തിന് തിളക്കം നല്‍കുന്നത് ആരോഗ്യത്തോടെയുള്ള ചര്‍മ കോശങ്ങളാണ്. വിറ്റാമിന്‍ A, C,E തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. അമിതമായി വെയിലേല്‍ക്കുന്നത് മൂലവും ചില കടുത്ത രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ മുഖത്ത് ഉപയോഗിക്കുന്നതിനാലും ചര്‍മ കോശങ്ങള്‍ നിര്‍ജീവമാകും. ഈ പ്രശ്നം ഒരു പരിധി വരെ തടയാനും കറ്റാര്‍ വഴകൊണ്ട് സാധിക്കും.