Monday, May 5, 2025 2:12 pm

‘അമര പയർ’ കൃഷി ചെയ്യാം; ഗുണമോ മെച്ചം പണിയോ തുച്ഛം

For full experience, Download our mobile application:
Get it on Google Play

ഡോളിക്കോസ് ബീൻസ് അല്ലെങ്കിൽ ലാബ്ലാബ് പർപ്പ്യൂറിയസ് എന്ന് അറിയപ്പെടുന്ന അമരപയർ പോഷകഗുണമുള്ള പച്ചക്കറിയാണ്. രാജ്യത്തുടനീളം വളരുന്ന ഈ ചെടി സമൃദ്ധമായ ഒരു പയർ വിളയാണ്. ഉയർന്ന അളവിൽ മാംസ്യവും നാരും അടങ്ങിയിട്ടുള്ള ഒരു വിള കൂടിയാണ് അമര. ഇതോടൊപ്പം തന്നെ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ ഈ പച്ചക്കറി കഴിക്കുന്നത് ആരോഗ്യത്തിന്‌ ഏറെ ഗുണം ചെയ്യും. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെ നല്ലതാണ് ഇത്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് വിശ്വസിച്ച് കഴിക്കാവുന്ന ഒരേ ഒരു പ്രോട്ടീന്‍ ഭക്ഷണവുമാണിത്.

അമരപ്പയർ കൃഷി ചെയ്യുന്നതെങ്ങനെ?
അമരപ്പയർ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് വരികൾ തമ്മിൽ ഉള്ള അകലം. ഓരോ ചെടിയും തമ്മിൽ ഏകദേശം ഒന്നേകാൽ മീറ്റർ അകാലത്തിൽ നടാൻ ശ്രമിക്കണം. ആരോഗ്യമുള്ള വിത്തുകൾ നടാൻ പ്രേത്യകം ശ്രദ്ധിക്കണം. ഓരോ കുഴിയിലും രണ്ടു മുതൽ മുന്ന് വരെ വിത്തുകൾ ഇടാം. വള്ളിച്ചെടിയായി വളരുന്നത് കൊണ്ട് പടർന്നു കയറാൻ പന്തൽ ഇടണം. വള്ളികൾക്ക് നീളവും വളർച്ചയും കൂടുമ്പോൾ പുതിയ തളിരുകൾ നുള്ളാൻ ശ്രമിക്കണം. ഇങ്ങനെ ചെയുന്നത് വഴി കൂടുതൽ ശാഖകൾ ഉണ്ടാവും. ഇത് ചെടിയ്ക്ക് ആരോഗ്യത്തോടെ വളരാൻ സഹായിക്കും. പൂങ്കുല ഉണ്ടാകുന്നതോടെ വീണ്ടും കുമ്പുകൾ നുള്ളാവുന്നതാണ്. പൂക്കൾ വന്ന വള്ളി കഴിഞ്ഞു ഇടവിട്ടു കൂമ്പു നുള്ളി വളർത്തുന്നത് വഴി നല്ല വളർച്ച ലഭിക്കും. അത് മാത്രമല്ല കൂടുതൽ ശാഖകൾ ഉള്ളത് കൊണ്ട് ധാരാളം പൂക്കൾ ലഭിക്കും.

അമര പയറിന്റെ പോഷക ഗുണങ്ങൾ:
1. അമരപ്പയറിൽ അടങ്ങിയിരിക്കുന്ന ചില പ്രേത്യക ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുകയും, കൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അമര പയറിൽ അടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നു . അമരപ്പയറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി വൺ കേന്ദ്ര നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.

2. അമരപ്പയറിൽ അടങ്ങിയിട്ടുള്ള മറ്റൊരു പോഷകമാണ് കാൽസ്യം, ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ ഗുണം ചെയുന്നു. ഹൃദയാരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന പൊട്ടാസ്യവും അമരയിൽ ധാരാളമായി കാണപ്പെടുന്നു.

3 മാനസിക സങ്കർഷം കുറയ്ക്കുകയും മനസിന്‌ സന്തോഷം തരുന്ന ഹോർമോൺ ആയ ഡോപ്പമിൻ അമര പയറില്‍ ഇത് ധാരാളം ഉണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

0
പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ....

പു​ല്ലാ​ട് വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ള്‍ ക​വാ​ട​ത്തി​ന് മു​മ്പി​ലാ​യി ട്രാ​ഫി​ക് സേ​ഫ്റ്റി കോ​ണ്‍​വെ​ക്‌​സ് മി​റ​ര്‍ സ്ഥാ​പി​ച്ചു

0
പു​ല്ലാ​ട് : സീ​നി​യ​ര്‍ ചേം​ബ​ര്‍ ടൗ​ണ്‍ റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ലാ​ട്...

പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ന്യൂഡൽഹി: പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി...

അടൂർ നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രഥമ പഠന വിനോദയാത്ര നടന്നു

0
അടൂർ : അടൂർ നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രഥമ പഠന...