Sunday, May 4, 2025 11:57 pm

നിങ്ങൾ ജോലിക്ക് പോകുന്ന സ്ത്രീകളാണോ? ചർമ്മം ഭം​ഗിയായി സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പതിവായി പിന്തുടരേണ്ട സുപ്രധാന കാര്യങ്ങളുണ്ട്. ആരോഗ്യമുള്ള ചർമ്മം നേടുന്നതിന് പതിവായി ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരണം. എന്നാൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇത് ബുദ്ധിമുട്ടാണ്. വീട്ടുജോലികൾ കൈകാര്യം ചെയ്യുന്നത് മുതൽ പ്രൊഫഷണൽ ജോലി വരെ ചെയ്യുന്ന സ്ത്രീകൾക്ക് തീർച്ചയായും ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് അവരുടെ ചർമ്മത്തെ പരിപാലിക്കാൻ സഹായിക്കുന്ന ലളിതമായ ഒരു ദിനചര്യ ഇവർക്ക് ഏറെ ഉപകാരമായിരിക്കും. നിങ്ങൾ ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം നേടുന്നതിന് നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ചില ടിപ്പുകൾ ഇതാ.

1. വളരെയധികം മേക്കപ്പ് ചെയ്യുന്നത് ഒഴിവാക്കുക മേക്കപ്പ് ദൈനംദിന ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്, കാരണം ഇത് നമ്മുടെ മൊത്തത്തിലുള്ള ഭം​ഗി വർദ്ധിപ്പിക്കുക മാത്രമല്ല ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മേക്കപ്പ് നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും. മേക്കപ്പ് പ്രധാനമാണെങ്കിലും അമിതമായി മേക്കപ്പ് ചെയ്യുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. നിങ്ങൾ വളരെയധികം മേക്കപ്പ് പ്രയോഗിക്കുമ്പോൾ, അത് നീക്കം ചെയ്യുന്നത് കഠിനമായ ഒന്നായി മാറുന്നു, മാത്രമല്ല ഇത് മുഖക്കുരു പോലുള്ള മറ്റ് ചർമ്മസംരക്ഷണ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

2. സൺസ്‌ക്രീൻ: സൺസ്‌ക്രീൻ സൗന്ദര്യ സംരക്ഷണത്തിൽ ഒരു പ്രധാന ഭാഗമാണ്, ഏത് പ്രായത്തിലും നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ചതും എളുപ്പവുമായ മാർഗ്ഗങ്ങളിലൊന്നാണ് സൺസ്ക്രീൻ ഉപയോ​ഗിക്കുന്നത്. നിങ്ങൾ പുറത്ത് പോകുമ്പോൾ, SPF 60 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുക. വാസ്തവത്തിൽ, മിക്ക ആളുകളും സൺസ്ക്രീൻ ഉപയോഗിക്കേണ്ട അത്രയും ഉപയോഗിക്കാറില്ല. മുഖം കഴുകുക: വീട്ടിൽ എത്തിയാലുടൻ ആദ്യം ചെയ്യേണ്ടത് വീര്യം കുറഞ്ഞ ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക എന്നതാണ്. അഴുക്കും പൊടിപടലങ്ങളും വൃത്തിയാക്കാനും മുഖത്തെ എണ്ണമയം കുറയ്ക്കാനും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ചർമ്മവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ തടയുന്നതിനും മുഖം കഴുകുന്നത് വളരെ പ്രധാനമാണ്.

4. ഉറക്കം: വീട്ടിലെ ജോലിക്കും ഓഫീസിലെ ജോലിക്കും ഇടയിൽ ആരോ​ഗ്യം ശ്രദ്ധിക്കുക എന്നത് നിസാരമല്ല. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ചർമ്മം നേടുന്നതിന് നിങ്ങൾ കുറഞ്ഞത് 7 -8 മണിക്കൂർ സമയമെങ്കിലും ഉറങ്ങേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ ദിവസവും മതിയായ ഉറക്കം ലഭിക്കുന്നത് ആരോഗ്യകരമായ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്, കാരണം ഇത് ചർമ്മത്തിന് ആരോ​ഗ്യവും പുനരുജ്ജീവനവും നൽകുന്നു. 5. എക്സ്ഫോളിയേഷൻ: നിങ്ങൾക്ക് ഒരു ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് ഒരു നല്ല ശീലമാണ്. ചർമ്മത്തിന്റെ പുറം പാളികളിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. വരണ്ടതോ മങ്ങിയതോ ആയ ചർമ്മം നീക്കം ചെയ്യുന്നതിനും, രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം...