മുടിയുടെ ആരോഗ്യത്തിന് സഹായകവും ദോഷവുമായ പല കാര്യങ്ങളുമുണ്ട്. മുടിയുടെ കാര്യത്തിൽ കൃത്രിമ വഴികൾ ഗുണം ചെയ്യില്ലെന്ന് തന്നെ പറയാം. മാത്രമല്ല ഇത്തരം വഴികളും പരീക്ഷണങ്ങളും പലപ്പോഴും മുടി പോകാൻ ഇടയാക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്ത് മിക്കവാറും പേര് ഉപയോഗിക്കുന്ന ഷാംപൂ എന്നത്. മുടി വൃത്തിയാക്കുകയെന്നത് അത്യാവശ്യമാണ്. പണ്ടത്തെ നാച്വറൽ വഴികൾ വിട്ട് ഇന്നത്തെ കാലത്ത് എളുപ്പത്തിലെ ഷാംപൂ പോലെയുള്ള വഴികളാണ് പലരും ആശ്രയിക്കുന്നത്. ഇത് മുടിയ്ക്ക് താല്ക്കാലിക ഭംഗിയും ഗുണവും നല്കുമെങ്കിലും ഇവയിൽ മിക്കതിലും കെമിക്കലുകളാണ് ചേർത്തിരിയ്ക്കുന്നത്. ഇതിനാൽ തന്നെ ഇത് മുടിയ്ക്ക് ദോഷം വരുത്തുകയും ചെയ്യും.
പണ്ടത്തെ നാച്വറല്‍ വഴികള്‍ വിട്ട് ഇന്നത്തെ കാലത്ത് എളുപ്പത്തിലെ ഷാംപൂ പോലെയുള്ള വഴികളാണ് പലരും ആശ്രയിക്കുന്നത്. ഇത് മുടിയ്ക്ക് താല്ക്കാലിക ഭംഗിയും ഗുണവും നല്‍കുമെങ്കിലും ഇവയില്‍ മിക്കതിലും കെമിക്കലുകളാണ് ചേര്‍ത്തിരിയ്ക്കുന്നത്. ഇതിനാല്‍ തന്നെ ഇത് മുടിയ്ക്ക് ദോഷം വരുത്തുകയും ചെയ്യും. മുടി വൃത്തിയാക്കാനായി പിന്നെ എന്ത് മാര്‍ഗം എന്നായിരിയ്ക്കും ചിന്ത. ഇതിന് ആയുര്‍വേദം പറയുന്ന തികച്ചും ഗുണപ്രദമായ വഴികളുണ്ട്. ദോഷം വരുത്തില്ലെന്ന് മാത്രമല്ല ഗുണം നല്‍കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും അകാലനരയ്ക്കുമെല്ലാം പരിഹാരമായി വര്‍ത്തിയ്ക്കുന്നവയാണ് ഇത്തരം ചനാച്വറല്‍ വഴികള്‍. ഇത്തരത്തിലെ ചില ആയുര്‍വേദ വഴികളെക്കുറിച്ചറിയൂ. അധികം ചിലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാവുന്ന വഴികളാണിവ.
കറ്റാര്‍ വാഴ മുടി വളരാനും മൃദുത്വവും തിളക്കവും നല്‍കാനും മാത്രമല്ല മുടിയ്ക്ക് നാച്വറല്‍ ക്ലെന്‍സറിന്റെ ഗുണം നല്‍കാനും സഹായിക്കുന്നു. ഇതിന്റെ ജെല്‍ ശിരോചര്‍മത്തില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകാം. മുടി വരണ്ട് പോകാതെ തന്നെ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. തലയ്ക്ക് തണുപ്പ് നല്‍കുന്ന ഒന്നാണിത്. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവും. പരമ്പരാഗത വഴിയായ ചെമ്പരത്തിയാണ് മുടിയ്ക്ക് നാച്വറല്‍ ക്ലെന്‍സറായി ആയുര്‍വേദം പറയുന്ന ഒരു വഴി. ഇതിന്റെ പൂവും ഇലകളും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. മുടി വരണ്ടു പോകാതെ വൃത്തിയാക്കാന്‍ മാത്രമല്ല, മുടി വളരാനും മുടിയ്ക്ക് മൃദുത്വത്തിനും ഇതേറെ നല്ലതാണ്. നെല്ലിക്കയും മുടിയില്‍ നാച്വറല്‍ ക്ലെന്‍സറായി ഉപയോഗിയ്ക്കാം. നെല്ലിക്കയും കട്ടന്‍ ചായയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. ഇതില്‍ റീത്തയോ ഷിക്കാക്കായോ ചേര്‍ക്കാം.
കടലമാവ് മുടി വൃത്തിയാക്കാന്‍ ആയുര്‍വേദം പറയുന്ന വഴിയാണ്. പ്രത്യേകിച്ചും എണ്ണമയം കൂടുതലുളള മുടിയ്ക്ക്. ഇത് വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. ഇതല്ലെങ്കില്‍ കഞ്ഞിവെള്ളവുമായി ചേര്‍ത്ത് പുരട്ടാം. ഇതു പോലെ ചെറുപയര്‍ പൊടിയും ഉപയോഗിയ്ക്കാം. ഉലുവ അരച്ചത് മുടിയില്‍ നാച്വറല്‍ ക്ലെന്‍സറായി ഉപയോഗിയ്ക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033