കൊച്ചി : പണത്തോടുള്ള ആര്‍ത്തിയും കെടുകാര്യസ്തതയുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് NBFC കളുടെ തകര്‍ച്ചക്ക് കാരണം. ജനങ്ങളുടെ കയ്യിലുള്ള പണം എങ്ങനെ തങ്ങളുടെ പെട്ടിയില്‍ വീഴിക്കാം എന്നതാണ് ഇവരുടെ ചിന്ത. ഒരു NBFC രജിസ്റ്റര്‍ ചെയ്ത് കിട്ടേണ്ട താമസം, നാടിന്റെ മുക്കിലും മൂലയിലും ഇവര്‍ ബ്രാഞ്ചുകള്‍ തുറക്കും. ബ്രാഞ്ചുകള്‍ തുറക്കുന്നതിന് കര്‍ശനമായ നിബന്ധനകളും മാനദണ്ഡങ്ങളും ഉണ്ടെങ്കിലും ഇതൊക്കെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും വിരമിച്ച മാനേജര്‍മാരെ ബ്രാഞ്ചുകളുടെ മാനേജര്‍മാരായി നിയമിക്കും. ഫെഡറല്‍ ബാങ്കില്‍ നിന്നും വിരമിച്ചവരാണ് ഈ മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത്. കേരളത്തിലെ സാമ്പത്തിക തട്ടിപ്പുകളുടെ തലസ്ഥാനം തൃശ്ശൂര്‍ ആയതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല്ല. കേരളത്തില്‍ പൂട്ടിപ്പോകുന്ന ഏതൊരു പണമിടപാട് സ്ഥാപനത്തിന്റെ പിന്നിലും തൃശൂരിന്റെ ഒരു കരസ്പര്‍ശം ഉണ്ടായിരിക്കും. പഴയ കുറിക്കമ്പിനി മുതലാളിമാര്‍ മുതല്‍ കമ്പിനി സെക്രട്ടറിമാരും ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരുമൊക്കെ ഇതിന്റെ പിന്നില്‍ ഉണ്ടായിരിക്കും.
ബ്രാഞ്ചിലെ ജീവനക്കാരായി ജോലിയില്‍ കയറണമെങ്കില്‍ കുറഞ്ഞത് 50000 മുതല്‍ ഒരു ലക്ഷം രൂപവരെ സ്ഥാപനത്തില്‍ നിക്ഷേപിക്കണം. ജോലിയില്‍ കയറിയാല്‍ പ്രതിമാസം അഞ്ചുലക്ഷം രൂപയുടെ നിക്ഷേപം സമാഹരിക്കണം. ഇല്ലെങ്കില്‍ ശമ്പളം തടസ്സപ്പെടും. 12000 മുതല്‍ 15000 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളം ലഭിക്കുക. നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം കമ്മീഷനും ലഭിക്കും. പ്രതിമാസ ടാര്‍ജറ്റ് തികക്കാന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ രാവിലെയും വൈകിട്ടും കയറിയിറങ്ങി പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി ഇവര്‍ നിക്ഷേപം സമാഹരിക്കും. ഇങ്ങനെ ലഭിക്കുന്ന തുകയാണ് സ്ഥാപന ഉടമ നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്യുന്നത്. ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയാണ് പ്രാധാനമായും ഇവര്‍ ചെയ്യുന്നത്. കമ്പിനി പൂട്ടിക്കെട്ടിയാലും ജീവിക്കാനുള്ള സ്വത്തുവകകള്‍ ഇവര്‍ സുരക്ഷിതമാക്കിയിട്ടുണ്ടാകും. മിക്ക പണമിടപാട് സ്ഥാപനങ്ങള്‍ക്കും മറ്റു പേരുകളില്‍ ഒരു ഡസനിലധികം കമ്പിനികള്‍ വേറെയും ഉണ്ടാകും. പണം വകമാറ്റുന്നതിനുവേണ്ടിയാണ് ഇത്തരം കമ്പിനികള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ആഡംബര ജീവിതത്തിനും സുഖലോലുപതക്കും വേണ്ടി ഇവര്‍ ചിലവാക്കുന്നത് നിക്ഷേപകര്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമാണ്.
ഓരോ ബ്രാഞ്ചുകള്‍ തുറക്കുമ്പോഴും കമ്പിനിയുടെ പ്രതിമാസ ചിലവുകള്‍ കൂടുകയാണ്, എന്നാല്‍ ഇതൊന്നും ഗൌനിക്കാതെ നിയമവിരുദ്ധമായാണ് പത്തും ഇരുപതും ബ്രാഞ്ചുകള്‍ ഇവര്‍ ഒന്നിച്ചു തുറക്കുന്നത്. ലക്‌ഷ്യം ഒന്നുമാത്രമാണ് – ഏതു വിധേനയും ജനങ്ങളുടെ കയ്യിലിരിക്കുന്ന പണം തങ്ങളുടെ കയ്യില്‍ എത്തിക്കുക. NCD യില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുവാന്‍ വരുന്നവര്‍ ഒരിക്കല്‍പ്പോലും കമ്പിനിയെക്കുറിച്ചോ അതിന്റെ മാനേജ്മെന്റിനെക്കുറിച്ചോ അന്വേഷിക്കാറില്ല. എന്നാല്‍ ഇതേ കമ്പിനിയില്‍ നിന്ന് വെറും മുപ്പതിനായിരം രൂപ മൈക്രോ ഫിനാന്‍സ് വായ്പ്പക്ക് അപേക്ഷിച്ചാല്‍ അപേക്ഷകന്റെ കുടുംബ പശ്ചാത്തലവും ആസ്തികളുമൊക്കെ ഇവര്‍ പരിശോധിക്കും. കരം അടച്ച രസീതും ആധാരവുക്കെ ചിലപ്പോള്‍ കൊടുക്കേണ്ടിവരും. എന്നാല്‍ 50 ലക്ഷവും ഒരുകോടിയുമൊക്കെ NCD യില്‍ നിക്ഷേപിക്കുന്നവര്‍ ഇത് എവിടെയുള്ള കമ്പിനി ആണെന്നോ ഇതിന്റെ ചെയര്‍മാന്‍ ആരെന്നോ അന്വേഷിക്കാറില്ല. ആഡംബര ഓഫീസിലും അവര്‍ വാഗ്ദാനം ചെയ്യുന്ന പലിശയുടെ ശതമാനത്തിലും വെറും അന്ധരായി മാറുകയാണ് നിക്ഷേപകര്‍. മിക്ക ബ്രാഞ്ചുകളിലും വനിതാ ജീവനക്കാരാണ്. നിക്ഷേപം ക്യാന്‍വാസ് ചെയ്യുവാന്‍ ഇവരാണ് മുമ്പിലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമ്പത്തിക തട്ടിപ്പുകളെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].