Thursday, July 3, 2025 8:05 am

ബിജെപിയുടെ സമ്പർക്ക യഞ്ജത്തിന് ചെങ്ങന്നൂരിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: നരേന്ദ്രമോദി സർക്കാറിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് ചെങ്ങന്നൂർ മണ്ഡലത്തിൽ
സമ്പക്ക യഞ്ജത്തിന് തുടക്കമായി. കരിമ്പ് കർഷകൻ ഇരമല്ലികര കാട്ടുപറമ്പിൽ കെ.എം ജോർജിന് കേന്ദ്രസർക്കാറിന്റെ ജനക്ഷേമപദ്ധതികളും നേട്ടങ്ങൾ അടങ്ങിയ ലഘുലേഖ നൽകി ബിജെപി ജില്ലാ ട്രഷറാർ കെ.ജി കർത്ത സമ്പർക്ക യഞ്ജം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം ജന.സെക്രട്ടറി അനീഷ് മുളക്കുഴ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ്. രഞ്ജിത്ത്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ്, ബൂത്ത് പ്രസിഡന്റ് ബിനുകുമാർ എന്നിവർ പങ്കെടുത്തു. നരേന്ദ്രമോദി സർക്കാറിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് മണ്ഡലത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ജൂൺ – 6 മുതൽ ആരംഭിക്കുന്ന സമ്പർക്ക യഞ്ജത്തിൽ കർഷകർ, മഹിളകൾ, പട്ടികജാതി വിഭാഗങ്ങൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, നഗരത്തിലെ പാവപ്പെട്ടവർ, പ്രമുഖ വ്യക്തികൾ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, കേന്ദ്ര പദ്ധതി ഗുണഭോക്താക്കൾ എന്നിങ്ങനെ വിവിധ മേഖലയിൽപ്പെട്ടവരെ നേരിൽകണ്ട് സമ്പർക്കം നടത്തും. ജൂൺ – 12ന് നടക്കുന്ന മഹാസമ്പർക്കത്തിന്റെ ഭാഗമായി കേന്ദ്രസർക്കാറിന്റെ ജനക്ഷേമപദ്ധതികളും നേട്ടങ്ങൾ അടങ്ങിയ ലഘുലേഖകളുമായി മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഗൃഹസമ്പർക്കം നടത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...