തിരുവനന്തപുരം : മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ച് പിണറായി സര്‍ക്കാര്‍. ഇന്നു വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബെഹ്‌റ. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ്. എന്‍ഐഎയില്‍ അഞ്ചുവര്‍ഷവും സിബിഐയില്‍ 11 വര്‍ഷവും സേവനമനുഷ്ഠിച്ചു. ആലപ്പുഴ എഎസ്പിയായാണ് കേരള പോലീസിലെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്.